കടുത്തുരുത്തി: നീതി നിഷേധിക്കപ്പെട്ട് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കത്തോലിക്ക കോണ്‍ഗ്രസ് പൂഴിക്കോല്‍ സെന്റ് ആന്റണീസ് ഇടവക യൂണിറ്റിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ദിനാചരണം നടത്തി. വികാരി ഫാ.ജോര്‍ജ് അമ്പഴത്തിനാല്‍ ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ പരിപാടികള്‍ക്ക് സലിന് കൊല്ലംകുഴി, ജോര്‍ജ് മങ്കുഴിക്കരി, അഡ്വ. ജോര്‍ജ് കപ്ലിക്കുന്നേല്‍, അഡ്വ. ആന്റണി കാലായില്‍, ബാബു കാലായില്‍, ലൂക്കോസ് കുടിലില്‍, പഞ്ചായത്തംഗം സാലി ജോര്‍ജ്, റെജി മുടക്കാമ്പുറം, മാത്യു കൊരക്കാല, ജയിംസ് പൊതിപറമ്പില്‍, അബ്രാഹം വയലാക്കല്‍, ആല്വിന് ജോഷി ആദപ്പള്ളില്‍, ജോജോ ഇളവേലില്‍, രതീഷ് ഓലിക്കല്‍, ജോസ് കരിമാങ്കല്‍, ജോമോന് കരിക്കാട്ടില്‍, വിവിധ സംഘടന ഭാരവാഹികള്‍, ഇടവക പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം നല്കി.