റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്താം; അ​ഭി​പ്രാ​യ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും അ​റി​യി​ക്കാം
Tuesday, November 12, 2024 5:53 AM IST
കോ​​ട്ട​​യം: കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍​ക്ക് റേ​​ഷ​​ന്‍ കാ​​ര്‍​ഡി​​ലെ തെ​​റ്റു​​ക​​ള്‍ തി​​രു​​ത്താ​​നും അ​​ന​​ധി​​കൃ​​ത​​മാ​​യി മു​​ന്‍​ഗ​​ണ​​നാ കാ​​ര്‍​ഡു​​ക​​ള്‍ കൈ​​വ​​ശം​​വ​​യ്ക്കു​​ന്ന​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ള്‍ അ​​റി​​യി​​ക്കാ​​നു​​മാ​​യി 15 മു​​ത​​ല്‍ ഡി​​സം​​ബ​​ര്‍ 15 വ​​രെ തെ​​ളി​​മ പ​​ദ്ധ​​തി​​യു​​മാ​​യി പൊ​​തു​​വി​​ത​​ര​​ണ-​​ഉ​​പ​​ഭോ​​ക്തൃ​​കാ​​ര്യ വ​​കു​​പ്പ്.

റേ​​ഷ​​ന്‍ ഡി​​പ്പോ​​ക​​ളി​​ലെ ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ളു​​ടെ ഗു​​ണ​​നി​​ല​​വാ​​രം, ലൈ​​സ​​ന്‍​സി, സെ​​യി​​ല്‍​സ്മാ​​ന്‍ എ​​ന്നി​​വ​​രു​​ടെ പെ​​രു​​മാ​​റ്റം എ​​ന്നി​​വ സം​​ബ​​ന്ധി​​ച്ച ആ​​ക്ഷേ​​പ​​ങ്ങ​​ളും റേ​​ഷ​​ന്‍ ഡി​​പ്പോ ന​​ട​​ത്തി​​പ്പി​​നെ​​ക്കു​​റി​​ച്ച് അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ര്‍​ദേ​​ശ​​ങ്ങ​​ളും പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്ക് പ​​രാ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്താം. ഇ-​​കെ​​വൈ​​സി നി​​ര​​സി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ പേ​​രു​​ക​​ള്‍ തി​​രു​​ത്താ​​നു​​ള്ള അ​​പേ​​ക്ഷ​​ക​​ളും സ്വീ​​ക​​രി​​ക്കും.
റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ല്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള ഡ്രോ​​പ്പ് ബോ​​ക്‌​​സു​​ക​​ള്‍ വ​​ഴി അ​​പേ​​ക്ഷ​​ക​​ളും പ​​രാ​​തി​​ക​​ളും നി​​ര്‍​ദേ​​ശ​​ങ്ങ​​ളും സ്വീ​​ക​​രി​​ക്കും.

റേ​​ഷ​​ന്‍ വി​​ത​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കാ​​നു​​ള്ള അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും നി​​ര്‍​ദേ​​ശ​​ങ്ങ​​ളും സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍ അ​​റി​​യി​​ച്ചു.