ഇ​ള​ന്തോ​ട്ടം പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സ് ബാ​വ​യു​ടെ ഗ്രോ​ട്ടോ വെ​ഞ്ച​രി​പ്പ് നാ​ളെ
Tuesday, November 12, 2024 5:53 AM IST
പാ​ലാ: ഇ​ള​ന്തോ​ട്ടം പ​ള്ളി​യി​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സ് ബാ​വ​യു​ടെ ഗ്രോ​ട്ടോ​യൊ​രു​ങ്ങി. മൂ​ന്നാം നൂ​റ്റാ​ണ്ടി​ല്‍ ജീ​വി​ച്ച മ​രു​ഭൂ​മി​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സ്, ഈ​ജി​പ്റ്റി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സ്, ആ​ന്‍റ​ണി ദി ​ആ​ബ​ട്ട് എ​ന്നി​ങ്ങ​നെ വി​വി​ധ വി​ശേ​ഷ​ങ്ങ​ളാ​ല്‍ അ​റി​യ​പ്പെ​ടു​ന്ന താ​പ​സ ശ്രേ​ഷ്ഠ​നാ​ണ് വി​ശു​ദ്ധ അ​ന്തോ​നീ​സ് ബാ​വ.

അ​ന്തോ​നീ​സ് ബാ​വ​യു​ടെ നാ​മ​ത്തി​ലു​ള്ള കേ​ര​ള​ത്തി​ലെ ഏ​ക ദേ​വാ​ല​യ​മാ​ണ് പു​രാ​ത​ന​മാ​യ ഇ​ള​ന്തോ​ട്ടം പ​ള്ളി. പ​ള്ളി​യു​ടെ മു​മ്പി​ലു​ള്ള ക​ല്‍​ക്കു​രി​ശി​നോ​ടു ചേ​ര്‍​ന്നാ​ണ് മ​നോ​ഹ​രാ​യ ഗ്രോ​ട്ടോ പ​ണി ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​രി​ശു​വ​ടി​യും വേ​ദ​പു​സ്ത​ക​വും കൈ​ക​ളി​ലേ​ന്തി നി​ല്‍​ക്കു​ന്ന ബാ​വ​യു​ടെ രൂ​പ​മാ​ണ് ഗ്രോ​ട്ടോ​യി​ല്‍.

വ​ന്യ​മൃ​ഗ​ശ​ല്യം, പൈ​ശാ​ചി​ക​ബാ​ധ, ത്വ​ക് രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍​നി​ന്ന് ആ​ശ്വാ​സ​വും സൗ​ഖ്യ​വും തേ​ടി നൂ​റു​ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളാ​ണ് ഇ​ള​ന്തോ​ട്ടം പ​ള്ളി​യി​ല്‍ ബാ​വ​യു​ടെ മ​ാധ്യ​സ്ഥ്യം തേ​ടി​യെ​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച ദി​വ​സം വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു ശേ​ഷ​മാ​ണ് നൊ​വേ​ന. വി​ശു​ദ്ധ​ന്‍റെ ബ​ഹു​മാ​നാ​ര്‍​ഥം വ​ടി​ക്കു​രി​ശ് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​താ​ണ് ഇ​വി​ടത്തെ നേ​ര്‍​ച്ച.

ഗ്രോ​ട്ടോ​യു​ടെ വെ​ഞ്ച​രി​പ്പും സ​മ​ര്‍​പ്പ​ണ​വും നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍​വ​ഹി​ക്കും. നാ​ളെ മു​ത​ല്‍ വി​ശു​ദ്ധ അ​ന്തോ​നീ​സ് ബാ​വ​യു​ടെ തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന​യും ആ​രം​ഭി​ക്കും. 22നു ​വൈ​കു​ന്നേ​രം 4.50നു ​തി​രു​നാ​ളി​നു കൊ​ടി​യേ​റും. തു​ട​ര്‍​ന്നു മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കും. 23നു ​വൈ​കു​ന്നേ​രം 6.30ന് ​അ​ല്ല​പ്പാ​റ കു​രി​ശു​പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍ 24ന് ​ആ​ച​രി​ക്കു​മെ​ന്നും വി​കാ​രി ഫാ. ​ജോ​ര്‍​ജ് അ​മ്പ​ഴ​ത്തു​ങ്ക​ല്‍ അ​റി​യി​ച്ചു.

പാ​ലാ തൊ​ടു​പു​ഴ റോ​ഡി​ല്‍ മു​ണ്ടാ​ങ്ക​ല്‍ പ​ള്ളി​ക്കു സ​മീ​പ​ത്തു​നി​ന്നും അ​ല്ലാ​പ്പ​ാറ ജം​ഗ്ഷ​നി​ല്‍​നി​ന്നും പ​ള്ളി​യി​ലെ​ത്താം.