കുറുപ്പന്തറ: മുനമ്പം നിവാസികള്‍ നേരിടുന്ന കുടിയിറക്ക് ഭീഷണിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എകെസിസി മണ്ണാറപ്പാറ യുണിറ്റ് ഐക്യദാര്‍ഢ്യ ജ്വാല റാലി നടത്തി.
വികാരി ഫാ.ജോസ് വള്ളോംപുരയിടത്തില്‍ ജ്വാല തെളിയിച്ചു ഉദ്ഘാടനം നടത്തി. ഫാ.തോമസ് വലിയ വീട്ടില്‍, എ കെസിസി ഭാരവാഹികളായ മാത്യു കൊട്ടാരം, ബെന്നി പുത്തനങ്ങാടി, ജോസ് അരയത്ത്, മേരി ജോസ്, ടോമി നായ്ക്കരക്കുടിയില്, സജി കാര്യാവിപ്പറമ്പില്, കഞ്ഞുഞ്ഞമ്മ കിഴക്കേകാലായില്‍, എത്സമ്മ പുളിങ്ങാപള്ളി, ജോളി വെട്ടിക്കാട്ടുപറമ്പില്, മാര്വിന് വലിയവീട്ടില്‍, കൈക്കാരന്മാരായ കെ.സി. മാത്യു, ടോമി കാറുകളം, ടോം പള്ളിപ്പറമ്പില്‍, ബാബു കൊച്ചുകുടി, പള്ളികമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുരുത്തിപ്പള്ളി: മുനമ്പം നിവാസികള്‍ നേരിടുന്ന കുടിയിറക്ക് ഭീഷണിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു തുരുത്തിപ്പള്ളി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച് ഇടവക സമൂഹം. വികാരി ഫാ.ജോസ് നെല്ലിക്കതെരുവില്‍ ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോണ്‍ഗ്രസ് കടുത്തുരുത്തി മേഖല പ്രസിഡന്റ് രാജേഷ് ജെയിംസ് കോട്ടായില്‍ മുനമ്പം ഐക്യദാർഢ്യം പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഭാരവാഹികളായ ജോസഫ് വാരപടവില്, മാത്തുക്കുട്ടി പുളിക്കല്‍, പയസ് കുര്യാസ്, ജോര്‍ജുകുട്ടി തുരുത്തിപ്പള്ളി, ജോയി കുഴിവേലില്‍, പി.റ്റി. കുര്യന് പറമ്പില്‍,
ജെസി വാരപടവില്, ജോളി വാരപടവില്, മേരി ജോര്‍ജ് തുരുത്തിപ്പള്ളില്‍, കുട്ടിയമ്മ വാരപടവില്, ജയിംസ് സേവ്യര്‍ കോട്ടായില്‍, കൈക്കാരന്മാരായ ജോയി മാത്യു തുരുത്തിപ്പള്ളി സജിമോന്‍ സിറിയക്ക് കോട്ടായില്‍, ജോസ്മോന് മാഞ്ഞാലില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.