മ​ല​ക​യ​റാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യും : പ​മ്പ​യി​ലേ​ക്ക് കോ​ട്ട​യ​ത്തു​നി​ന്ന് 60 ബ​സു​ക​ള്‍
Wednesday, November 13, 2024 5:38 AM IST
കോ​​ട്ട​​യം: മ​​ണ്ഡ​​ല തീ​​ര്‍​ഥാ​​ട​​ന​ കാ​​ല​​മെ​​ത്തി​​യ​​തോ​​ടെ തീ​​ര്‍​ഥാ​​ട​​ക​​രെ പ​​മ്പ​​യി​​ലെ​​ത്തി​​ക്കാ​​ന്‍ വി​​പു​​ല​​മാ​​യ സം​​വി​​ധാ​​നം ഒ​​രു​​ക്കി കെ​​എ​​സ്ആ​​ര്‍​ടി​​സി കോ​​ട്ട​​യം ഡി​​പ്പോ. കെ​​എ​​സ്ആ​​ര്‍​ടി​​സി​​യു​​ടെ 60 ബ​​സു​​ക​​ളാ​​ണ് സ​​ര്‍​വീ​​സി​​നാ​​യി ത​​യാ​​റാ​​ക്കി​​യ​​ത്.

ആ​​ദ്യ​​ഘ​​ട്ടം 40 ബ​​സു​​ക​​ള്‍ സ​​ര്‍​വീ​​സ് ആ​​രം​​ഭി​​ക്കും. ഡി​​സം​​ബ​​ര്‍ ആ​​ദ്യ​​വാ​​ര​​ത്തോ​​ടെ ബാ​​ക്കി 20 ബ​​സു​​ക​​ളും ഓ​​ടി​​ത്തു​​ട​​ങ്ങും. തീ​​ര്‍​ഥാ​​ട​​ക​​ര്‍ കൂ​​ടു​​ത​​ലാ​​യി എ​​ത്തു​​ന്ന റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ലൊ​​ന്നാ​​ണ് കോ​​ട്ട​​യം. ഇ​​വി​​ടെ​നി​​ന്നു പ​​മ്പ​​യ്ക്ക് ചെ​​യി​​ന്‍ സ​​ര്‍​വീ​​സ് ന​​ട​​ത്തും. ഇ​​തു കൂ​​ടാ​​തെ കോ​​ട്ട​​യം ഡി​​പ്പോ​​യി​​ല്‍​നി​​ന്നു സ​​ര്‍​വീ​​സ് ഉ​​ണ്ടാ​​യി​​രി​​ക്കും.

റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ കൗ​​ണ്ട​​ര്‍ പ്ര​​വ​​ര്‍​ത്തി​​ക്കും. ബ​​സി​​ല്‍ ആ​​ളു​​ക​​ള്‍ നി​​റ​​യു​​ന്ന​​ത് അ​​നു​​സ​​രി​​ച്ചാ​​വും സ​​ര്‍​വീ​​സ് ആ​​രം​​ഭി​​ക്കു​​ക. കോ​​ട്ട​​യം ഡി​​പ്പോ​​യി​​ലെ ബ​​സു​​ക​​ള്‍​ക്കു പു​​റ​​മേ ച​​ങ്ങ​​നാ​​ശേ​​രി, വൈ​​ക്കം, പാ​​ലാ, ഈ​​രാ​​റ്റു​​പേ​​ട്ട ഡി​​പ്പോ​​ക​​ളി​​ലെ ബ​​സു​​ക​​ളും സ​​ര്‍​വീ​​സി​​ന് എ​​ത്തു​​ന്നു​​ണ്ട്. കൂ​​ടു​​ത​​ല്‍ സ​​ര്‍​വീ​​സു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​മ്പോ​​ള്‍ മ​​റ്റു ജി​​ല്ല​​ക​​ളി​​ല്‍നി​​ന്നു ബ​​സു​​ക​​ള്‍ എ​​ത്തി​​ക്കും.

റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​ന്‍ റോ​​ഡി​​ലും റ​​ബ​​ര്‍ ബോ​​ര്‍​ഡ് റോ​​ഡി​​ലും ബ​​സു​​ക​​ള്‍ പാ​​ര്‍​ക്ക് ചെ​​യ്യും. തീ​​ര്‍​ഥാ​​ട​​ക​​ര്‍ എ​​ത്തു​​ന്ന​​ത​​നു​​സ​​രി​​ച്ച് റെ​​യി​​ല്‍​വേ​​യു​​ടെ പ്ര​​വേ​​ശ​​ന കാ​​വ​​ട​​ത്തി​​നു സ​​മീ​​പ​​ത്താ​​യി ബ​​സു​​ക​​ള്‍ പാ​​ര്‍​ക്ക് ചെ​​യ്യും. ഇ​​വി​​ടെ നി​​ന്നു​​മാ​​യി​​രി​​ക്കും സ​​ര്‍​വീ​​സു​​ക​​ള്‍. ഇ​​വി​​ടെ ഒ​​രു സ്റ്റേ​​ഷ​​ന്‍ മാ​​സ​​റ്റ​​റെ പ്ര​​ത്യേ​​ക​​മാ​​യി നി​​യോ​​ഗി​​ക്കും.

ട്രെ​​യി​​നു​​ക​​ള്‍ എ​​ത്തു​​മ്പോ​​ള്‍ കൂ​​ടു​​ത​​ല്‍ തി​​ര​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന സ​​മ​​യ​​ത്ത് ഡി​​പ്പോ​​യി​​ല്‍നി​​ന്ന് അ​​ധി​​ക​​മാ​​യി ബ​​സു​​ക​​ള്‍ എ​​ത്തി​​ക്കും. തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കു ബ​​സ് കാ​​ത്ത് മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം നി​​ല്‍​ക്കേ​​ണ്ട അ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കും. ടി​​ക്ക​​റ്റി​​നാ​​യി ഓ​​ണ്‍​ലൈ​​ന്‍ സേ​​വ​​ന​​വും ല​​ഭ്യ​​മാ​​ണ്. വെ​​ബ്സൈ​​റ്റി​​ല്‍ സ​​ര്‍​വീ​​സ് വി​​വ​​ര​​ങ്ങ​​ള്‍ ല​​ഭി​​ക്കും.

40 പേ​​രു​​ണ്ടോ? അ​​വി​​ടെ എ​​ത്തും കെ​​എ​​സ്ആ​​ര്‍​ടി​​സി

കോ​​ട്ട​​യം: മ​​ണ്ഡ​​ല​​കാ​​ല​​ത്ത് 40 പേ​​രി​​ല്‍ കു​​റ​​യാ​​ത്ത തീ​​ര്‍​ഥാ​​ട​​ക​​ര്‍ ഉ​​ണ്ടെ​​ങ്കി​​ല്‍ അ​​വ​​ര്‍​ക്കാ​​യി കെ​​എ​​സ്ആ​​ര്‍​ടി​​സി പ​​മ്പ​​യ്ക്ക് പ്ര​​ത്യേ​​ക സ​​ര്‍​വീ​​സ് ന​​ട​​ത്തും. സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ യാ​​ത്ര എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് പു​​തി​​യ സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. കോ​​ട്ട​​യ​​ത്തി​​ന് 10 കി​​ലോ​​മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വി​​ലു​​ള്ള​​വ​​ര്‍​ക്ക് ഈ സേ​​വ​​നം ല​​ഭ്യ​​മാ​​കും. സാ​​ധാ​​ര​​ണ നി​​ര​​ക്കു​​ത​​ന്നെ​​യാ​​കും പ്ര​​ത്യേ​​ക സ​​ര്‍​വീ​​സി​​നും.

പ​മ്പ സ്‌​പെ​ഷ​ല്‍ ബ​സ് സ​ര്‍​വീ​സ് നാ​ളെ തു​ട​ങ്ങും

കോ​​ട്ട​​യം: മ​​ണ്ഡ​​ല​​കാ​​ല സ്‌​​പെ​​ഷ​​ല്‍ കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ​​ര്‍​വീ​​സ് കോ​​ട്ട​​യ​​ത്തു​നി​​ന്ന് നാ​​ളെ രാ​​വി​​ലെ തു​​ട​​ങ്ങും. കോ​​ട്ട​​യം സ്റ്റാ​​ന്‍​ഡി​​നു പു​​റ​​മെ റെ​​യി​​ല്‍​വെ സ്റ്റേ​​ഷ​​നി​​ല്‍​നി​​ന്ന് എ​​രു​​മേ​​ലി വ​​ഴി പ​​മ്പ​​യ്ക്ക് രാ​​പ​​ക​​ല്‍ സ​​ര്‍​വീ​​സു​​ണ്ടാ​​യി​​രി​​ക്കും.

കോ​​ട്ട​​യ​​ത്തു​​നി​​ന്ന് എ​​രു​​മേ​​ലി​​ക്ക് 94 രൂ​​പ​​യും പ​​മ്പ​​യി​​ലേ​​ക്ക് 190 രൂ​​പ​​യു​​മാ​​ണ് നി​​ര​​ക്ക്. 50 യാ​​ത്ര​​ക്കാ​​ര്‍ എ​​ത്തി​​യാ​​ല്‍ അ​​പ്പോ​​ള്‍​ത​​ന്നെ ഓ​​ടി​​ക്കാ​​ന്‍ ബ​​സു​​ക​​ള്‍ ക​​രു​​ത​​ലു​​ണ്ടാ​​കും.

കൂ​​ടാ​​തെ എ​​രു​​മേ​​ലി ഡി​​പ്പോ​​യി​​ല്‍​നി​​ന്നു സ്‌​​പെ​​ഷ​​ല്‍ പ​​മ്പ സ​​ര്‍​വീ​​സു​​ണ്ടാ​​യി​​രി​​ക്കും. ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ക​​ര​​ല്ലാ​​ത്ത​​വ​​ര്‍​ക്കും യാ​​ത്ര ചെ​​യ്യാം. പ്ര​​ധാ​​ന സ്റ്റോ​​പ്പു​​ക​​ളി​​ല്‍ മാ​​ത്രം നി​ർ​ത്തും.