പോ​ള പാ​യ​ൽ യ​ന്ത്ര​ഭാ​ഗ​ത്ത് കു​ടു​ങ്ങി യാ​ത്രാ​ബോ​ട്ട് ത​ക​രാ​റി​ലാ​യി കാ​യ​ലി​ൽ ഒ​ഴു​കി ന​ട​ന്നു
Monday, November 11, 2024 7:14 AM IST
വൈ​ക്കം: പോ​ള പാ​യ​ൽ പ്രാ​പ്പ​ല്ല​റി​ൽ കു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ യാ​ത്രാ​ബോ​ട്ട് കാ​യ​ലി​ൽ ഒ​ഴു​കി ന​ട​ന്നു. തു​ട​ർ​ന്നു സോ​ളാ​ർ ബോ​ട്ട് ആ​ദി​ത്യ​യി​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റി ക​ര​യി​ലെ​ത്തി​ച്ചു. ത​വ​ണ​ക്ക​ട​വി​ൽ നി​ന്ന് വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​യി​ലേ​യ്ക്ക് യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ A90 ബോ​ട്ടാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 3.10 ഓ​ടെ ത​ക​രാ​റി​ലാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ബോ​ട്ട് വൈ​ക്കം കാ​യ​ലോ​ര ബീ​ച്ചി​ന് സ​മീ​പ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി.

ബോ​ട്ടി​ന്‍റെ യ​ന്ത്ര​ത്തി​ൽ കു​ടു​ങ്ങി​യ പോ​ള​പാ​യ​ൽ നീ​ക്കി അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ബോ​ട്ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ പോ​ള പാ​യ​ൽ തി​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് വൈ​ക്കം - ത​വ​ണ​ക്ക​ട​വ്, ചെ​മ്മ​നാ​ക​രി - മ​ണ​പ്പു​റം,നേ​രേ​ക​ട​വ് - മാ​ക്കേ​ക്ക​ട​വ്, പൂ​ത്തോ​ട്ട - പെ​രു​മ്പ​ളം ഫെ​റി​ക​ളി​ൽ യാ​ത്രാ​ബോ​ട്ടു​ക​ൾ​ക്ക് യ​ന്ത്ര ത​ക​രാ​റു​ണ്ടാ​കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്.

പോ​ള പാ​യ​ൽ വാ​രി നീ​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് ജ​ല​ഗ​താ​ഗ​ത​ത്തി​നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ത​ട​സ​മാ​കു​ന്നു. പാ​യ​ൽ നീ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.