അ​ക്ഷ​ര​ന​ഗ​രി​യി​ല്‍ നാ​ട​ക​രാ​വു​ക​ള്‍​ക്ക് ഇ​ന്നു തിരശീല ഉയരും
Sunday, November 10, 2024 7:20 AM IST
കോ​​ട്ട​​യം: ദ​​ര്‍​ശ​​ന സാം​​സ്‌​​കാ​​രി​​ക കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന ദ​​ര്‍​ശ​​ന പ്ര​​ഫ​​ഷ​​ണ​​ല്‍ നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​ന് ഇ​​ന്നു തി​​ര​​ശീ​​ല ഉ​​യ​​രും. അ​​ക്ഷ​​ര​ന​​ഗ​​രി​​യി​​ലെ നാ​​ട​​ക​​പ്രേ​​മി​​ക​​ള്‍​ക്കു വി​​രു​​ന്നൊ​​രു​​ക്കു​​ന്ന രാ​​വു​​ക​​ള്‍​ക്കാ​​ണ് ഇ​​ന്നു തു​​ട​​ക്ക​​മാ​​കു​​ന്ന​​ത്. ച​​ല​​ച്ചി​​ത്ര​​താ​​രം വി​​ജ​​യ​​രാ​​ഘ​​വ​​ന്‍ ഇ​​ന്ന് 5.30ന് ​​നാ​​ട​​ക​​മേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും.

ഇ​​ന്നു മു​​ത​​ല്‍ 19 വ​​രെ ന​​ട​​ക്കു​​ന്ന നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്നു വൈ​​കു​​ന്നേ​​രം 6.15നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​ക്ഷ​​ര​​ക​​ല അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ‘ഹൃ​​ദ്യ​​മി ലാ​​വ’ അ​​വ​​ത​​രി​​പ്പി​​ക്കും. 11നു ​​കൊ​​ച്ചി​​ന്‍ ന​​ട​​ന​​യു​​ടെ ‘കാ​​ണാ​​പ്പൊ​​ന്ന്’, 12ന് ​അ​​മ്പ​​ല​​പ്പു​​ഴ അ​​ക്ഷ​​ര​​ജ്വാ​​ല​​യു​​ടെ ‘അ​​ന​​ന്ത​​രം’, 13നു ​​പാ​​ലാ ക​​മ്യൂ​​ണി​​ക്കേ​​ഷ​ന്‍റെ ‘ലൈ​​ഫ് ഈ​​സ് ബ്യൂ​​ട്ടി​​ഫു​​ള്‍’, 14നു ​​കൊ​​ല്ലം അ​​ശ്വ​​തീ​​ഭാ​​വ​​ന തി​​യ​​റ്റേ​​ഴ്‌​​സി​​ന്‍റെ ‘പാ​​വ​​ങ്ങ​​ള്‍’,

15നു ​​ഗാ​​ന്ധി​​ഭ​​വ​​ന്‍ തി​​യ​​റ്റ​​ര്‍ ‘ഇ​​ന്ത്യ​​യു​​ടെ യാ​​ത്ര’, 16നു ​​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​സി​​ധാ​​ര​​യു​​ടെ ‘പൊ​​രു​​ള്‍’, 17ന് ​ഓ​​ച്ചി​​റ സ​​രി​​ഗ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ‘സ​​ത്യ​​മം​​ഗ​​ലം ജം​​ഗ്ഷ​​ന്‍’, 18നു ​​കൊ​​ച്ചി​​ന്‍ സം​​ഘ​​മി​​ത്ര​​യു​​ടെ ‘ഇ​​ര​​ട്ട ന​​ഗ​​രം’, 19നു ​​കാ​​ളി​​ദാ​​സ ക​​ലാ​​കേ​​ന്ദ്ര​​ത്തി​​ന്‍റെ ‘അ​​ച്ഛ​​ന്‍’ എ​​ന്നി​​വ​​യാ​​ണു മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന മ​​റ്റ് നാ​​ട​​ക​​ങ്ങ​​ള്‍.

നാ​​ട​​ക​​മേ​​ള​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് എ​​ല്ലാ​​ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം 5.45ന് ​​അ​​നു​​ബ​​ന്ധ​​ പ​​രി​​പാ​​ടി​​ക​​ള്‍ ഉ​​ണ്ടാ​​യി​​രി​​ക്കും. ആ​​റാ​​മ​​ത് എ​​ന്‍.​​എ​​ന്‍. പി​​ള്ള സ്മാ​​ര​​ക പ്ര​​ഭാ​​ഷ​​ണം ഡോ. ​​ജോ​​സ് കെ. ​​മാ​​നു​​വ​​ല്‍ ന​​ട​​ത്തും. ജ​​ന്മ​​ശ​​താ​​ബ്ദി സ്മ​​ര​​ണ​​യി​​ല്‍ തോ​​പ്പി​​ല്‍ ഭാ​​സി​​യെ ആ​​ര്‍​ട്ടി​​സ്റ്റ് സു​​ജാ​​ത​​നും കാ​​മ്പി​​ശേ​​രി ക​​രു​​ണാ​​ക​​ര​​നെ പ്ര​​ഫ. തോ​​മ​​സ് കു​​രു​​വി​​ള​​യും ഒ. ​​മാ​​ധ​​വ​​നെ എം. ​​മ​​നോ​​ഹ​​ര​​നും അ​​നു​​സ്മ​​രി​​ക്കും.

മ​​ണ്‍​മ​​റ​​ഞ്ഞു​​പോ​​യ നാ​​ട​​ക​​പ്ര​​വ​​ര്‍​ത്ത​​ക​​രെ ആ​​ദ​​രി​​ക്കു​​ന്ന സ്മൃ​​തി​​ദ​​ര്‍​പ്പ​​ണ്‍ പ​​രി​​പാ​​ടി​​യി​​ല്‍ എം.​​സി. ക​​ട്ട​​പ്പ​​ന​​യെ കോ​​ട്ട​​യം പ​​ദ്മ​​നും ബാ​​ല​​ന്‍ മേ​​നോ​​നെ ജോ​​ര്‍​ജ് ജോ​​ണും ഓ​​ണം​​തു​​രു​​ത്ത് രാ​​ജ​​ശേ​​ഖ​​ര​​നെ യേ​​ശു​​ദാ​​സും കെ.​​സി. ക​​ട്ട​​പ്പ​​ന​​യെ സു​​രേ​​ന്ദ്ര​​ന്‍ കു​​റ​​വി​​ല​​ങ്ങാ​​ടും കെ​​പി​​എ​​സി ത​​മ്പി​​യെ ബി​​നോ​​യി വേ​​ളൂ​​രും അ​​നു​​സ്മ​​രി​​ക്കും.

മി​​ക​​ച്ച നാ​​ട​​ക​​ത്തി​​ന് 25,000 രൂ​​പ​​യും മു​​ക​​ളേ​​ല്‍ ഫൗ​​ണ്ടേ​​ഷ​​ൻ എ​​വ​​റോ​​ളിം​​ഗ് ട്രോ​​ഫി​​യും മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ നാ​​ട​​ക​​ത്തി​​ന് 20,000 രൂ​​പ​​യും പ്ര​​ശ​​സ്തി​​പ​​ത്ര​​വും ട്രോ​​ഫി​​യും ന​​ല്കും. മി​​ക​​ച്ച ജ​​ന​​പ്രി​​യ നാ​​ട​​കം, മി​​ക​​ച്ച ര​​ച​​ന, സം​​വി​​ധാ​​നം, ന​​ട​​ന്‍, ന​​ടി, സ​​ഹ​​ന​​ട​​ന്‍, സ​​ഹ​​ന​​ടി, ഹാ​​സ്യ​​ന​​ട​​ന്‍, സം​​ഗീ​​തം, ഗാ​​ന​​ര​​ച​​ന എ​​ന്നി​​വ​​യ്ക്ക് കാ​​ഷ് അ​​വാ​​ര്‍​ഡും ഫ​​ല​​ക​​വും ന​​ൽ​കും. പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യം.