കെ.ആർ. നാരായണന്‍റെ ജീവിതം പ്രചോദനം: ജസ്റ്റിസ് കെ.ടി. തോമസ്
Sunday, November 10, 2024 5:52 AM IST
പാ​ലാ: കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ ജീ​വി​തം എ​ന്നും പ്ര​ചോ​ദ​ന​മാ​ണെ​ന്നു സു​പ്രീം കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് കെ.​ടി. തോ​മ​സ്. കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ 19-ാമ​ത് ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കെ.​ആ​ർ. നാ​രാ​യ​ണ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബി ജെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഭ​ര​ണ​സ​മി​തി അം​ഗം സി​ജി​ത അ​നി​ൽ, ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം​ജി പ​ഴേ​പ​റ​മ്പി​ൽ, അ​നൂ​പ് ചെ​റി​യാ​ൻ, ബി​നു പെ​രു​മ​ന, സു​മി​ത കോ​ര, നി​ഷ ജോ​സ​ഫ്, ദി​യ ആ​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ഴ​വൂ​ർ: മു​ൻ രാ​ഷ്ട്ര​പ​തി ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ 19-ാം അ​നു​സ്മ​ര​ണ വാ​ർ​ഷി​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ശാ​ന്തി​ഗി​രി ആ​ശ്ര​മം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശാ​ന്തി​ഗി​രി ആ​ശ്ര​മം കോ​ട്ട​യം ഏ​രി​യ സി​റ്റി ഹെ​ഡ് സ്വാ​മി ചി​ത്ത​ശു​ദ്ധ​ൻ ജ്ഞാ​ന ത​പ​സ്വി, ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം പി.​എം മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ് തൊ​ട്ടി​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി അ​നി​ൽ പ​ട്ടാ​ശേ​രി​ൽ, ഡോ. ​എ​ൻ. ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.