ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ ഉ​യ​രും
Sunday, November 10, 2024 5:48 AM IST
19-ാം വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​ത്തി​ൽ അ​റി​യി​പ്പെ​ത്തി

കു​റ​വി​ല​ങ്ങാ​ട്: വി​ശ്വ​പൗ​ര​നാ​യ ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ ഒ​രു പ്ര​തി​മ ജ​ന്മ​നാ​ട്ടി​ൽ സ്ഥാ​പി​ച്ചു കാ​ണ​ണ​മെ​ന്ന നാ​ടി​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന് പ​ച്ച​ക്കൊ​ടി ല​ഭി​ച്ച​ത് 19-ാം അ​നു​സ്മ​ര​ണ വാ​ർ​ഷി​ക​ത്തി​ൽ. ഇ​ന്ന​ലെ ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ അ​നു​സ്മ​ര​ണ വാ​ർ​ഷി​ക​ത്തി​ലാ​ണ് കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ അ​ർ​ധ​കാ​യ പ്ര​തി​മ ഉ​ഴ​വൂ​ർ ടൗ​ണി​ലു​ള്ള ജ​യ്ഹി​ന്ദ് പ​ബ്ലി​ക് ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യെ​ത്തി​യ​ത്.

സ​ർ​ക്കാ​ർ അ​നു​മ​തി ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​മ​സ്ഥാ​പി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​ക​ളാ​രം​ഭി​ക്കു​മെ​ന്ന് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി കെ.​സി. ജോ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ പ​ര​പ്പ​നാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ആ​ൽ​പ്പാ​റ​യി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

അ​ഞ്ചു ല​ക്ഷം രൂ​പ ന​ൽ​കി​യി​ട്ടും സ്ഥ​ലം ല​ഭി​ച്ചി​ല്ല

ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ​സ്ഥാ​പി​ക്കാ​ൻ അ​ഞ്ച് ല​ക്ഷം രൂ​പ ന​ൽ​കി​യി​ട്ടും പ്ര​തി​മ​സ്ഥാ​പി​ക്ക​ൽ ന​ട​ന്നി​ല്ല. പൊ​തു​സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ നേ​രി​ട്ട കാ​ല​താ​മ​സ​ത്തി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​ത്. ഈ ​പ്ര​തി​സ​ന്ധി ബോ​ധ്യ​പ്പെ​ട്ട് ജ​യ്ഹി​ന്ദ് പ​ബ്ലി​ക് ലൈ​ബ്ര​റി 2022 ഓ​ഗ​സ്റ്റി​ൽ ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ ന​ട​പ​ടി.

മു​ഖ്യ​മ​ന്ത്രി, സാം​സ്‌​കാ​രി​ക മ​ന്ത്രി, സം​സ്ഥാ​ന പൊ​തു​ഭ​ര​ണ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​ർ​ക്കാ​ണ് ലൈ​ബ്ര​റി ക​ത്ത് ന​ൽ​കി​യ​ത്.

കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ ജ​ന്മ​ശ​താ​ബ്ദി സ്മാ​ര​ക​മാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ണ്ട് വ​ർ​ഷം മു​ൻ​പ് ഉ​ഴ​വൂ​ർ ടൗ​ണി​ന് സ​മീ​പ​മു​ള്ള എ​ട്ട് സെ​ന്‍റ് സ്ഥ​ല​ത്ത് മീ​ന​ച്ചി​ൽ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലൈ​ബ്ര​റി ഭ​ര​ണ​സ​മി​തി ബ​ഹു​നി​ല മ​ന്ദി​ര​നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ഇ​തേ ലൈ​ബ്ര​റി അ​ങ്ക​ണ​ത്തി​ലാ​ണ് അ​ർ​ധ​കാ​യ പ്ര​തി​മ​യ്ക്ക് സ്ഥ​ല​മൊ​രു​ങ്ങു​ന്ന​തെ​ന്ന​ത് പ്ര​ത്യേ​ക​ത​യാ​ണ്.

പ്ര​തി​മ​സ്ഥാ​പി​ക്കാ​ൻ ന​ട​ത്തി​യ​ത് പ​തി​ന​ഞ്ചി​ലേ​റെ ഉ​ത്ത​ര​വു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും

ഡോ. ​കെ.​ആ​ർ. നാ​രാ​യ​ണ​ന്‍റെ പ്ര​തി​മ മാ​തൃ​പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​പി​ക്കാ​നാ​യി പ​രി​ശ്ര​മ​ങ്ങ​ൾ നീ​ണ്ട​ത് പ​തി​ന​ഞ്ചി​ലേ​റെ ഉ​ത്ത​ര​വു​ക​ളി​ലും നി​ർ​ദേ​ശ​ങ്ങ​ളി​ലും. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ൽ തു​ട​ങ്ങി​യ​താ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള ക​ത്തി​ട​പ​ടു​ക​ൾ.

2020 മേ​യ് അ​ഞ്ചി​ന് തു​ട​ങ്ങി​യ ആ​ശ​യ​വി​നി​മ​യം വി​ജ​യം കാ​ണാ​ൻ പൊ​തു​ഭ​ര​ണ​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ട​ത്തി​യ ക​ത്തു​ക​ളു​ടെ ക​ണ​ക്കാ​ണി​ത്. ജ​യ്ഹി​ന്ദ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ക​ത്ത് വി​ജ​യം ക​ണ്ട​ത് ഇ​ത്ത​വ​ണ​ത്തെ അ​നു​സ്മ​ര​ണ വാ​ർ​ഷി​ക​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ഏ​റെ അ​ഭി​മാ​ന​മാ​യി.