അ​മി​തവി​ല​യും ചൂ​ഷ​ണ​വും: പ്ര​തി​ഷേ​ധ നാ​മ​ജ​പ യാ​ത്ര ഇ​ന്ന്
Sunday, November 10, 2024 5:48 AM IST
എ​രു​മേ​ലി: അ​യ്യ​പ്പഭ​ക്ത​ർ​ക്ക് പേ​ട്ട​തു​ള്ള​ൽ സാ​മ​ഗ്രി​ക​ൾ വി​ൽ​ക്കു​ന്ന​തി​ന് എ​രു​മേ​ലി​യി​ൽ താ​ൽ​ക്കാ​ലി​ക ക​ച്ച​വ​ട​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​മി​ത നി​ര​ക്കെ​ന്ന് ആ​ക്ഷേ​പം. ഇ​ത് ഉ​ൾ​പ്പ​ടെ​യു​ള്ള തീ​ർ​ഥാ​ട​ക ചൂ​ഷ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മേ​ലി ടൗ​ണി​ൽ വ​ലി​യ​മ്പ​ലം മു​ത​ൽ പേ​ട്ട​ക്ക​വ​ല വ​രെ പ്ര​തി​ഷേ​ധ നാ​മ​ജ​പ യാ​ത്ര ന​ട​ത്തും. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന ഭാ​ര​വാ​ഹി കെ.​പി. ശ​ശി​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

ശ​ബ​രി​മ​ല​യി​ൽ തീ​രു​മാ​നി​ച്ച​തി​നേ​ക്കാ​ൾ അ​ഞ്ചി​രി​ട്ടി തു​ക​യ്ക്കാ​ണ് എ​രു​മേ​ലി​യി​ൽ താ​ത്ക്കാ​ലി​ക ക​ച്ച​വ​ട​ക്കാ​ർ പേ​ട്ട​തു​ള്ള​ൽ സാ​മ​ഗ്രി​ക​ൾ​ക്ക് വി​ല ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ​യി​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് പേ​ട്ട​തു​ള്ള​ല്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​ര്‍​ണ​യി​ച്ച് ഏ​കീ​ക​രി​ക്കു​ന്ന​തി​നാ​യി മൂ​ന്ന് ത​വ​ണ വ്യാ​പാ​രി​ക​ളും ഭ​ക്ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​രു​ന്നി​ല്ല.

പേ​ട്ട തു​ള്ള​ല്‍ സാ​ധ​ന​ങ്ങ​ളാ​യ ശ​ര​ക്കോ​ൽ, ക​ച്ച എ​ന്നി​വ​യ്ക്ക് പ​ത്ത് രൂ​പ വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് അ​യ്യ​പ്പ സേ​വാ സ​മാ​ജം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ 50 രൂ​പ വി​ല വേ​ണ​മെ​ന്നാ​ണ് താ​ത്ക്കാ​ലി​ക ക​ച്ച​വ​ട​ക്കാ​ർ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ർ​ന്ന് ത​ർ​ക്ക​ങ്ങ​ൾ മൂ​ലം യോ​ഗം അ​ല​സി​പ്പി​രി​യു​ക​യാ​യി​രു​ന്നു.

പാ​ര്‍​ക്കിം​ഗ് മൈ​താ​ന​ങ്ങ​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍ അ​ട​ക്കം അ​മി​ത നി​ര​ക്കാ​ണു​ള്ള​ത്. നി​രോ​ധി​ച്ച രാ​സ സി​ന്ദൂ​ര​ത്തി​ന് പ​ക​രം ജൈ​വ സി​ന്ദൂ​രം ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും പേ​ട്ട തു​ള്ള​ല്‍ പാ​ത​യി​ലെ വാ​ഹ​ന​ഗ​താ​ഗ​തം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഫോ​ട്ടോ സ്റ്റു​ഡി​യോ​ക​ളി​ലും നി​ര​ക്ക് തു​ക ഏ​കീ​ക​രി​ക്ക​ണ​മെ​ന്നും ന​ട​പ്പാ​ത​ക​ളി​ലെ ക​ച്ച​വ​ടം നി​രോ​ധി​ക്ക​ണ​മെ​ന്നും ഉ​ൾ​പ്പ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

ഇ​ന്ന് രാ​വി​ലെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ നാ​മ​ജ​പ യാ​ത്ര​യ്ക്ക് ക​ർ​മ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ അ​യ്യ​പ്പ സേ​വാ​സ​മാ​ജം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്, ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ല സം​ഘ​ട​ന സെ​ക്ര​ട്ട​റി സി.​ഡി. മു​ര​ളി, വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് ജി​ല്ല സെ​ക്ര​ട്ട​റി മോ​ഹ​ന​ന്‍ പ​ന​യ്ക്ക​ല്‍, ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മോ​ഹ​ന​ന്‍ കു​ള​ത്തു​ങ്ക​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.