നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടി​ന്‍റെ മു​ക​ളി​ൽ​നി​ന്നു വീ​ണ യു​വാ​വ് മരിച്ചു
Sunday, November 10, 2024 5:38 AM IST
പാ​മ്പാ​ടി: കോ​ത്ത​ല മ​ണ്ണാ​ത്തി​പ്പാ​റ​യ്ക്ക് സ​മീ​പം നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ടി​ന്‍റെ മു​ക​ളി​ൽ​നി​ന്നു വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ണ്ണ​ത്തി​പ്പാ​റ​യ്ക്ക​ൽ വി​നോ​ദ് മാ​ത്യു (49) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞു 2.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

14-ാം മൈ​ലി​ൽ ഉ​ള്ള വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി വി​നോ​ദ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പാ​മ്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ച ശേ​ഷം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ഇ​രി​ക്ക​വേ​യാ​ണ് അ​ന്ത്യം. ഭാ​ര്യ: ജി​സ്മി ജോ​സ​ഫ്. മ​ക്ക​ൾ: അ​ൻ​വി, അ​ൻ​സാ.