കോട്ടയം: കാമരാജ് ഫൗണ്ടേഷന് ദേശീയ വാര്‍ഷിക സമ്മേളനം 22 മുതല്‍ 24 വരെ പേരൂര്‍ കാസാ മരിയാ ഓഡിറ്റോറിയത്തില്‍ നടക്കും. 22ന് സെന്‍ട്രല്‍ കമ്മിറ്റി ചേരും. 23നു രാവിലെ 10ന് പ്രതിനിധിസമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് ഡോ. എ. നീലലോഹിതദാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.എന്‍. വാസവന്, പി. പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രന്, ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രസിഡന്റ് എം.വി. ശ്രേയാംസ്കുമാര്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.പി. മോഹനന്,
സി.കെ. ആശ, മാണി സി. കാപ്പന്, ഡോ. സിറിയക് തോമസ്, കെ.സി. ജോസഫ്, പി.സി. സിറിയക്, ഡോ. വര്‍ഗീസ് ജോര്‍ജ്, ഡോ. ജിനു സക്കറിയ ഉമ്മന്‍, പ്രഫ. എം.ടി. ജോസഫ്, ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുര, പ്രഫ.ഡോ. കെ. ജോണ്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.