മാ​​ന്നാ​​നം ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ൻ 13 മുതൽ
Sunday, November 10, 2024 5:38 AM IST
മാ​​ന്നാ​​നം: കേ​​ര​​ള സ​​ഭ​​യി​​ൽ ധ്യാ​​ന​​പ്ര​​സം​​ഗ​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ച്ച വി​​ശു​​ദ്ധ ചാ​​വ​​റ പി​​താ​​വി​​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി​​ചെ​​യ്യു​​ന്ന തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ആ​​ശ്ര​​മ ദേ​​വാ​​ല​​യ​​ത്തി​​ൽ വ​​ച​​നാ​​ഭി​​ഷേ​​ക ബൈ​​ബി​​ൾ ക​​ൺ​​വ​​ൻ​​ഷ​​ൻ 13നു ​​തു​​ട​​ങ്ങി 17നു ​​സ​​മാ​​പി​​ക്കും. വ​​യ​​നാ​​ട് അ​​നു​​ഗ്ര​​ഹ ധ്യാ​​ന​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു വ​​യ​​ലാ​​മ​​ണ്ണി​​ൽ ക​​ൺ​​വ​​ൻ​​ഷ​​ൻ ന​​യി​​ക്കും.

ഇ​​രി​​ങ്ങാ​​ല​​ക്കു​​ട രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ പോ​​ളി ക​​ണ്ണൂ​​ക്കാ​​ട​​ൻ, സി​​എം​​ഐ തി​​രു​​വ​​ന​​ന്ത​​പു​​രം പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ആ​​ന്‍റ​​ണി ഇ​​ളം​​തോ​​ട്ടം, സി​​എ​​സ്ടി ആ​​ലു​​വ പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഫാ. ​​ജോ​​ജോ ഇ​​ണ്ടി​​പ​​റ​​മ്പി​​ൽ, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ. ​​മാ​​ത്യു മ​​ണ​​ക്കാ​​ട്ട്, താ​​മ​​ര​​ശേ​​രി രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ റെ​​മീ​​ജി​​യൂ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ൽ എ​​ന്നി​​വ​​ർ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ൽ തി​​രു​​ക്ക​​ർ​​മ​​ങ്ങ​​ളി​​ൽ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും.

എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ജ​​പ​​മാ​​ല​​യോ​​ടെ ക​​ൺ​​വ​​ൻ​​ഷ​​ൻ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ക്കും. തു​​ട​​ർ​​ന്ന് 4.30ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 5.45 ന് ​​വ​​ച​​ന പ്ര​​ഘോ​​ഷ​​ണ​​വും ആ​​രാ​​ധ​​ന​​യും. ഒ​​മ്പ​​തി​​ന് ക​​ൺ​​വ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.

ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. ക​​ൺ​​വ​​ൻ​​ഷ​​ന്‍റെ വി​​ജ​​യ​​ത്തി​​നാ​​യി മാ​​ന്നാ​​നം ആ​​ശ്ര​​മാ​​ധി​​പ​​ൻ റ​​വ.​​ഡോ. കു​​ര്യ​​ൻ ചാ​​ല​​ങ്ങാ​​ടി (മു​​ഖ്യ​​ര​​ക്ഷാ​​ധി​​കാ​​രി), ഫാ. ​​റെ​​ന്നി ക​​ള​​ത്തി​​ൽ (സ​​ഹ​​ര​​ക്ഷാ​​ധി​​കാ​​രി), ബ്ര​​ദ​​ർ മാ​​ർ​​ട്ടി​​ൻ പെ​​രു​​മാ​​ലി​​ൽ (ചെ​​യ​​ർ​​മാ​​ൻ), കു​​ഞ്ഞു​​മോ​​ൻ കു​​റു​​മ്പ​​നാ​​ടം(​​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ), ജോ​​ണി കു​​ര്യാ​​ക്കോ​​സ് കി​​ട​​ങ്ങൂ​​ർ, കെ.​​സി. ജോ​​യി കൊ​​ച്ചു​​പ​​റ​​മ്പി​​ൽ (ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ​​മാ​​ർ),

ഫാ. ​​ജ​​യിം​​സ് മു​​ല്ല​​ശേ​​രി, ഫാ. ​​മാ​​ത്യു പോ​​ള​​ച്ചി​​റ, ഫാ. ​​ബി​​ജു തെ​​ക്കേക്കു​​റ്റ്, റെ​​ജി ചാ​​വ​​റ, രാ​​ജു​​മോ​​ൻ പോ​​ത്താ​​ലി​​ൽ, ചാ​​ക്കോ​​ച്ച​​ൻ കൈ​​ത​​ക്ക​​രി, മാ​​ത്യു ജോ​​സ​​ഫ് പെ​​രു​​മാ​​ലി​​ൽ, പീ​​റ്റ​​ർ ക​​രി​​മ്പു​​കാ​​ലാ, റോ​​യി തോ​​പ്പു​​ത്ത​​ല, ബി​​ജി ജോ​​സ​​ഫ് എ​​രേ​​രി​​പ​​റ​​മ്പി​​ൽ, ജേ​​ക്ക​​ബ് ജോ​​ൺ ത​​യ്യി​​ൽ (കോ​​ർ ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ) എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു.

ക​​ൺ​​വ​​ൻ​​ഷ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് പ്ര​​ത്യേ​​ക ബ​​സ് സ​​ർ​​വീ​​സ് ഉ​​ണ്ടാ​​യി​​രി​​ക്കും. ക​​ൺ​​വ​​ൻ​​ഷ​​ന് എ​​ത്തു​​ന്ന രോ​​ഗി​​ക​​ൾ​​ക്കും പ്രാ​​യ​​മാ​​യ​​വ​​ർ​​ക്കും പ്ര​​ത്യേ​​ക ഇ​​രി​​പ്പി​​ടം ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. വാ​​ഹ​​ന പാ​​ർ​​ക്കിം​​ഗി​​നാ​​യി വി​​പു​​ല​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. ക​​ൺ​​വ​​ൻ​​ഷ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കു​​ന്നേ​​രം മൂ​​ന്നു വ​​രെ കു​​മ്പ​​സാ​​ര​​ത്തി​​ന് സൗ​​ക​​ര്യം ഉ​​ണ്ടാ​​യി​​രി​​ക്കും.