ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു
Sunday, October 6, 2024 6:16 AM IST
ക​ടു​ത്തു​രു​ത്തി: ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ച് ബോ​ണ​റ്റി​ന്‍റെ ഒ​രു വ​ശം ക​ത്തി ന​ശി​ച്ചു. നാ​ട്ടു​കാ​രു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ 5.30 ഓ​ടെ മേ​ട്ടും​പാ​റ അ​ച്ചി​റ​ക്കു​ള​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ആ​യാം​കു​ടി മാ​ളി​യേ​ക്ക​ല്‍ ജോ​ര്‍ജ് (ബാ​ബു) ന്‍റെ വാ​ഗ​ണ്‍ആ​ര്‍ കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. ജോ​ര്‍ജും സു​ഹൃ​ത്താ​യ ജോ​മോ​നും, ജോ​മോ​ന്‍റെ ഒ​രു വ​യ​സാ​യ കു​ട്ടി​യു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. വീ​ട്ടി​ല്‍നി​ന്ന് കു​റ​ച്ച് ദൂ​രം പി​ന്നി​ട്ട​പ്പോ​ള്‍ കാ​റി​ന്‍റെ ഹെ​ഡ് ലൈ​റ്റ് ഓ​ഫാ​യി.

വീ​ണ്ടും യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ​യി​ല്‍ മേ​ട്ടും​പാ​റ അ​ച്ചി​റ​കു​ള​ത്തി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ കാ​റി​ന്‍റെ ബോ​ണ​റ്റി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട് വാ​ഹ​നം നി​ര്‍ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​നം നി​ര്‍ത്തി​യ​തും തീ ​ആ​ളിപ്പ​ട​ര്‍ന്നു.

ഇ​തു ക​ണ്ട പ​ത്രം ഏ​ജ​ന്‍റാ​യ അ​നീ​ഷ് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന അ​യ്യം​കൊ​ച്ചി​ല്‍ രാ​ജു, സ​ഹോ​ദ​ര​ന്‍ കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​രെ വി​വ​ര​മ​റി​യി​ച്ചു. രാ​ജു​വും കു​ഞ്ഞു​മോ​നും വീ​ട്ടി​ല്‍ നി​ന്ന് ബ​ക്ക​റ്റി​ല്‍ വെ​ള്ള​വു​മാ​യെ​ത്തി തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ല്‍ വാ​ഹ​ന​ത്തി​ന്‍റെ ബാ​റ്റ​റി​യും വ​യ​റിം​ഗു​ക​ളും ബോ​ണ​റ്റി​ന്‍റെ ഇ​ട​തു​വ​ശ​വും ക​ത്തി ന​ശി​ച്ചു.