ക​ള്ള​ന്‍റെ ആ​ത്മാ​ര്‍ഥ​ത​യി​ല്‍ ഞെ​ട്ടി കൊ​ല്ലാ​ട് നി​വാ​സി​ക​ള്‍
Sunday, October 6, 2024 6:16 AM IST
കൊ​​ല്ലാ​​ട്: വേ​​റി​​ട്ട മോ​​ഷ​​ണ രീ​​തി​​യു​​മാ​​യി കൊ​​ല്ലാ​​ട് സെ​​ന്‍റ് പോ​​ള്‍​സ് ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് പ​​ള്ളി​​യി​​ലെ​​ത്തി​​യ ക​​ള്ള​​ന്‍ ക​​ട​​ത്തി​ക്കൊ​​ണ്ടു പോ​​യ​​ത് 22 സ്റ്റീ​​ല്‍ ടാ​​പ്പു​​ക​​ള്‍. ഊ​​രി​​യെ​​ടു​​ത്ത വി​​ല​​കൂ​​ടി​​യ ടാ​​പ്പു​​ക​​ള്‍​ക്ക് പ​​ക​​രം പ്ലാ​​സ്റ്റി​​ക് ടാ​​പ്പു​​ക​​ള്‍ ഫി​​റ്റ് ചെ​​യ്ത് പോ​​യ ക​​ള്ള​​ന്‍റെ ആ​​ത്മാ​​ര്‍​ഥ​​ത​​യി​​ല്‍ ഞെ​​ട്ടി​​യി​​രി​​ക്കു​​ക​​യാ​​ണ് കൊ​​ല്ലാ​​ട് നി​​വാ​​സി​​ക​​ള്‍. പ​​ള്ളി​​യി​​ലെ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ന് സ​​മീ​​പം സ്ഥാ​​പി​​ച്ചി​​രു​​ന്ന 22,000 രൂ​​പ വി​​ല​​യു​​ള്ള പൈ​​പ്പു​​ക​​ളാ​​ണ് ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യി​​ല്‍ മോ​​ഷ​​ണം പോ​​യ​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം ഉ​​ച്ച​​യ്ക്ക് 2.30ന് ​​പ​​രി​​ച​​യ​​മി​​ല്ലാ​​ത്ത മാ​​സ്‌​​ക് ധ​​രി​​ച്ച​​യാ​​ളെ പ​​ള്ളി മു​​റ്റ​​ത്ത് സം​​ശ​​യ​​ക​​ര​​മാ​​യി ക​​ണ്ട​​തി​​നെ തു​​ട​​ര്‍​ന്ന് ജീ​​വ​​ന​​ക്കാ​​ര്‍ ചോ​​ദ്യം ചെ​​യ്ത​​പ്പോ​​ള്‍ ഓ​​ടി​പ്പോ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് കെ​​യ​​ര്‍​ടേ​​ക്ക​​ര്‍ രാ​ത്രി എ​​ട്ടി​​ന് ഗേ​​റ്റ് അ​​ട​​യ്ക്കാ​​ന്‍ ചെ​​ന്ന​​പ്പോ​​ള്‍ മു​​ക​​ള്‍ ഭാ​​ഗ​​ത്ത് സ്ഥാ​​പി​​ച്ചി​​രു​​ന്ന കാ​​മ​​റ ഒ​​ടി​​ഞ്ഞു കി​​ട​​ക്കു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ല്‍ പെ​​ട്ടു.

തു​​ട​​ര്‍​ന്ന് ഈ​​സ്റ്റ് പോ​​ലീ​​സി​​നെ വി​​വ​​രം അ​​റി​​യി​​ച്ചു. തു​​ട​​ര്‍​ന്ന് വെ​​ള്ളി​​യാ​​ഴ്ച്ച പ​​ക​​ലും രാ​​ത്രി​​യി​​ലും പോ​​ലീ​​സ് പ​​ട്രോ​​ളിം​​ഗും ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തി​​നി​​ട​​യി​​ല്‍ രാ​​ത്രി​​യി​​ലാ​​ണ് മോ​​ഷ്ടാ​​വെ​​ത്തി പൈ​​പ്പു​​ക​​ള്‍ ഊ​​രി​​യെ​​ടു​​ത്ത് പ​​ക​​രം വി​​ല​​കു​​റ​​ഞ്ഞ പൈ​​പ്പു​​ക​​ള്‍ സ്ഥാ​​പി​​ച്ച് ക​​ട​​ന്നു ക​​ള​​ഞ്ഞ​​ത്. ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ ജി​​വ​​ന​​ക്കാ​​ര്‍ പ​​ള്ളി​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് മോ​​ഷ​​ണ വി​​വ​​രം അ​​റി​​യു​​ന്ന​​ത്. സം​​ഭ​​വ​​ത്തി​​ല്‍ ഈ​​സ്റ്റ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി വ​​രി​​ക​​യാ​​ണ്.