ക്ലൈ​മ​റ്റ് ആ​ക്‌​ഷ​ൻ ഗ്രൂ​പ്പും പെ​ൻ​ഡ്രോ​പ്പ് ബോ​ക്സും ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, August 21, 2024 11:30 PM IST
വാ​ക​ക്കാ​ട്: മീ​ന​ച്ചി​ൽ ന​ദി സം​ര​ക്ഷ​ണ​സ​മി​തി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ക്ലൈ​മ​റ്റ് ആ​ക്‌​ഷ​ൻ ഗ്രൂ​പ്പും, ജോ​യി ഓ​ഫ് വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് പെ​ൻ ഡ്രോ​പ് ബോ​ക്‌​സും വാ​ക​ക്കാട് സെ​ന്‍റ് പോ​ൾ​സ് എ​ൽ​പി സ്കൂ​ളി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ഉ​പ​യോ​ഗി​ച്ചു ക​ള​യു​ന്ന പേ​ന​ക​ൾ പെ​ൻ​ഡ്രോ​പ് ബോ​ക്‌​സി​ൽ ശേ​ഖ​രി​ച്ച് ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്കു കൈ​മാ​റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പെ​ൻ ഡ്രോ​പ്പ് ബോ​ക്സ് സ്ഥാ​പി​ക്കു​ന്ന​ത്. മീ​ന​ച്ചി​ൽ ന​ദീ​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ എ​ബി പൂ​ണ്ടി​ക്കു​ളം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ടെ​സി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജു​കു​ട്ടി അ​ല​ക്സ് കു​ട്ടി​ക​ൾ​ക്കു​ള്ള വി​ത്തു വി​ത​ര​ണോ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.