വൈ​ദ്യ​പ​രി​ശോ​ധ​നാ ക്യാ​മ്പ് ന​ട​ത്തി
Thursday, September 12, 2024 7:12 AM IST
വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭ ഗ​വ​ൺ​മെ​ന്‍റ് ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​യു​ഷ് വ​യോ​ജ​ന വൈ​ദ്യ പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി. ആ​റാ​ട്ടു​കു​ള​ങ്ങ​ര ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​മ്പ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പ്രീ​ത രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് ചെ​യ​ർ​മാ​ൻ പി.​ടി.​സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ന്ദു​ഷാ​ജി, എ​സ്. ഹ​രി​ദാ​സ​ൻ നാ​യ​ർ, എ​ബ്ര​ഹാം പ​ഴ​യ​ക​ട​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​സി.​ര​ഞ്ജി​നി, ഡോ.​വീ​ണാ​കു​മാ​രി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.