വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് വ​യോ​സേ​വ​ന പു​ര​സ്കാ​രം
Thursday, September 12, 2024 7:01 AM IST
വൈ​ക്കം:വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി മി​ക​ച്ച പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വ​യോ​സേ​വ​ന പു​ര​സ്കാ​രം വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു.

ഒ​രു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ ക​രു​ത​ൽ പ​ദ്ധ​തി, വ​യോ​പാ​ർ​ക്ക്, വ​യോ​ജ​ന ക​ലോ​ത്സ​വം, ഡ​യാ​ലി​സി​സ് മ​രു​ന്ന് ന​ൽ​ക​ൽ, പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം, ദ്വി​തീ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ർ, വാ​യ​ന​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യാ​ണ് വൈ​ക്കം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഈ ​വ​ർ​ഷം വൈ​ക്കം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സം​സ്ഥാ​ന പു​ര​സ്‌​കാ​ര​മാ​ണി​ത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മി​ക​വി​ന് പ്ര​ഥ​മ സി. ​അ​ച്യു​ത​മേ​നോ​ൻ സ്മാ​ര​ക പു​ര​സ്‌​കാ​രം എ​ന്നി​വ​യും വൈ​ക്കം ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

വ​യോ​ജ​ന​ങ്ങ​ളോ​ടു​ള്ള സ്നേ​ഹ​ത്തി​നും ക​രു​ത​ലി​നും ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് ഈ ​പു​ര​സ്കാ​ര​മെ​ന്ന് വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​കെ. ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.