വ​ര്‍ഗീ​യ​ത​യി​ല്‍നി​ന്നു​ള്ള മോ​ച​നം ഇ​ന്ത്യ​ക്കു​ണ്ടാ​ക​ണം: സ​ക്ക​റി​യ
Thursday, September 12, 2024 7:17 AM IST
ച​ങ്ങ​നാ​ശേ​രി: വ​ര്‍ഗീ​യ​ത​യി​ല്‍നി​ന്നു​ള്ള മോ​ച​നം ആ​ണ് ഇ​ന്ത്യ​ക്ക് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലു​ള്ള അ​ന്ധ​വി​ശ്വാ​സം ജ​ന​ങ്ങ​ള്‍ വെ​ടി​യ​ണ​മെ​ന്നും എ​ഴു​ത്തു​കാ​ര​ന്‍ സ​ക്ക​റി​യ. സ​ര്‍ഗ​ക്ഷേ​ത്ര പ്ര​ഫ​ഷ​ണ​ല്‍ ഫോ​റം സം​ഘ​ടി​പ്പി​ച്ച എ​ന്‍റെ ജീ​വി​തം പ്ര​ഭാ​ഷ​ണ സം​വാ​ദ പ​ര​മ്പ​ര​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും സാ​ധു​ജ​ന​ങ്ങ​ളോ​ടും സ്ത്രീ​ജ​ന​ങ്ങ​ളോ​ടു​മു​ള്ള പ​ക്ഷം ചേ​ര​ലും പ​രി​സ്ഥി​തി​യോ​ടു​ള്ള ഒ​ന്നാ​ക​ലു​മാ​ണ് ത​ന്‍റെ എ​ഴു​ത്തി​ന്‍റെ ആ​ണി​ക്ക​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​സ്ത​ക​ങ്ങ​ള്‍ ത​നി​ക്കു ന​ല്‍കി​യ വ​ഴി​തു​റ​ക്ക​ല്‍ ഒ​രി​ക്ക​ലും വി​സ്മ​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഭാ​ഷ​യു​ടെ പ്ര​യോ​ഗ രീ​തി​യും പ്ര​യോ​ഗ ക്ര​മ​വും സ്വാ​യ​ത്ത​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും സ​ക്ക​റി​യ കൂ​ട്ടി​ച്ചേ​ര്‍ത്തു.

പ്ര​ഫ​ഷ​ണ​ല്‍ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ന്‍റ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​അ​ല​ക്‌​സ് പ്രാ​യി​ക്ക​ളം സി​എം​ഐ, ആ​ന്‍റ​ണി ജേ​ക്ക​ബ്, അ​ഡ്വ. റോ​യ് തോ​മ​സ്, ഡോ. ​ബേ​ബി ജ​യിം​സ്, ഡോ. ​സ​ന്തോ​ഷ് ജെ.​കെ.​വി., ജോ​സ് പ​ന​ച്ചി​പ്പു​റം, ടോ​മി ക​ല്ലാ​നി തു​ട​ങ്ങി​വ​ര്‍ പ്ര​സം​ഗി​ച്ചു.