മുക്കൂ​ട്ടു​ത​റ​യി​ൽ വീണ്ടും കാ​ട്ടാ​ന ആക്രമണം: വീ​ടി​ന്‍റെ സി​റ്റൗ​ട്ട്‌ ത​ക​ർ​ത്തു
Wednesday, September 11, 2024 12:07 AM IST
മു​​ക്കൂ​​ട്ടു​​ത​​റ: മൂ​​ന്നാം ത​​വ​​ണ​​യും കാ​​ട്ടാ​​ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ വി​​റ​​ങ്ങ​​ലി​​ച്ച് മു​​ക്കൂ​​ട്ടു​​ത​​റ കു​​ട്ട​​പ്പാ​​യി​​പ്പ​​ടി​​യി​​ലെ വ​​നാ​​തി​​ർ​​ത്തി. ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​ല​​ർ​​ച്ചെ 2.30ാടെ ​​മു​​റ്റ​​ത്തെ തെ​​ങ്ങ് വീ​​ടി​​ന്‍റെ സിറ്റൗട്ടി​​ലേ​​ക്ക് ത​​ള്ളി മ​​റി​​ച്ചി​​ട്ടാ​​യി​​രു​​ന്നു കാ​​ട്ടാ​​ന​​ക​​ളു​​ടെ പ​​രാ​​ക്ര​​മം. മു​​ന്നാ​​ടി​​ തെ​​ക്കേ​​തി​​ൽ വ​​ർ​​ഗീ​​സി​​ന്‍റെ വാ​​ട​​കവീ​​ടി​​ന്‍റെ മു​​ന്നി​​ലാ​​ണ് കൂ​​ട്ട​​ത്തോ​​ടെ ആ​​ന​​ക​​ൾ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

വീ​​ട്ടി​​ൽ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന കാ​​ര​​യ്ക്കാ​​ട്ട് അ​​ന്ന​​മ്മ ജോ​​യി​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​മാ​​ണ് കാ​​ട്ടാ​​ന​​ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ​​ത്. ശ​​ക്ത​​മാ​​യ മ​​ഴ മൂ​​ലം ഇ​​വ​​ർ ആ​​ന​​ക​​ൾ വ​​ന്ന​​ത് അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ല. തെ​​ങ്ങ് വീ​​ടി​​ന്‍റെ മു​​ന്നി​​ലേ​​ക്ക് ആ​​ന​​ക​​ൾ മ​​റി​​ച്ചി​​ട്ട​​തോ​​ടെ​​യാ​​ണ് ഇ​​വ​​ർ ഭീ​​ക​​രാ​​വ​​സ്ഥ അ​​റി​​ഞ്ഞ​​ത്. ഇ​​ന്ന​​ലെ വാ​​ർ​​ഡ് അം​​ഗം സ​​തീ​​ശും വ​​നം വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും എ​​ത്തി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​യി​​ടെ ഇ​​തേ പ്ര​​ദേ​​ശ​​ത്ത് ര​​ണ്ട് ത​​വ​​ണ​​യാ​​ണ് കാ​​ട്ടാ​​ന​​ക​​ൾ കൂ​​ട്ട​​ത്തോ​​ടെ എ​​ത്തി​​യ​​ത്. ഇ​​വി​​ടെ വ​​നാ​​തി​​ർ​​ത്തി​​യി​​ൽ സോ​​ളാ​​ർ ഫെ​​ൻ​​സിം​​ഗ് ഉ​​ണ്ടെ​​ന്ന് വ​​ന​​പാ​​ല​​ക​​ർ പ​​റ​​യു​​ന്നു.

എ​​ന്നാ​​ൽ, വൈ​​ദ്യു​​തി ഷോ​​ക്ക് ഉ​​ള്ള ഈ ​​വേ​​ലി അ​​നാ​​യാ​​സം മ​​റി​​ക​​ട​​ന്നാ​​ണ് ആ​​ന​​ക​​ൾ എ​​ത്തു​​ന്ന​​ത്. തൂ​​ക്ക് ഫെ​​ൻ​​സിം​​ഗ് ആ​​ണ് മൃ​​ഗ​​ങ്ങ​​ളെ ത​​ട​​യാ​​ൻ ഇ​​വി​​ടെ അ​​നു​​യോ​​ജ്യ​​മാ​​യ​​തെ​​ന്ന് വാ​​ർ​​ഡ് അം​​ഗം എം.​​എ​​സ്. സ​​തീ​​ശ് പ​​റ​​ഞ്ഞു. ഇ​​തി​​നാ​​യി ന​​ട​​പ​​ടി​​ക​​ൾ ഉ​​ട​​ൻ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യം അ​​റി​​യി​​ച്ച് വ​​നം വ​​കു​​പ്പി​​ൽ നി​​വേ​​ദ​​നം ന​​ൽ​​കു​​മെ​​ന്ന് വാ​​ർ​​ഡ് അം​​ഗം പ​​റ​​ഞ്ഞു.