മാ​ര്‍ ക​രി​യാ​റ്റി​യും പാ​റേ​മാ​ക്ക​ലും തി​ള​ങ്ങു​ന്ന മാ​ണി​ക്യ​ങ്ങ​ള്‍: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Wednesday, September 11, 2024 11:32 PM IST
പാ​ലാ: മാ​ര്‍ ജോ​സ​ഫ് ക​രി​യാ​റ്റി​യും പ​റേ​മ്മാ​ക്ക​ല്‍ ഗോ​വ​ര്‍​ണ​ദോ​രും സു​റി​യാ​നി ക്രി​സ്ത്യാ​നി​ക​ളു​ടെ​യി​ട​യി​ലെ തി​ള​ങ്ങു​ന്ന മാ​ണി​ക്യ​ങ്ങ​ളാ​ണെ​ന്ന് മോ​ണ്‍.​ സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത സ​മി​തി ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​തൃ​സ​ഭ​യു​ടെ ഐ​ക്യ​ത്തി​നുവേ​ണ്ടി പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​വ​ര്‍ അ​തി​ജീ​വി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി​യ റ​വ.ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ വി​ശ​ദീ​ക​രി​ച്ചു. മാ​ര്‍ ജോ​സ​ഫ് ക​രി​യാ​റ്റി​യു​ടെ 238-ാം ച​ര​മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ നി​ധീ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​നി​ല്‍ മാ​നു​വ​ല്‍ പു​ന്ന​ത്താ​ന​ത്ത്, അ​ന്‍​വി​ന്‍ സോ​ണി എ​ന്നി​വ​ര്‍ സെ​മി​നാ​ര്‍ ന​യി​ച്ചു.

ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​കു​ളം, എ​സ്എം​വൈ​എം രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, ജോ​യി ക​ണി​പ്പ​റ​മ്പി​ല്‍, ആ​ന്‍​സ​മ്മ സാ​ബു, അ​ഡ്വ. ജോ​ണ്‍​സ​ണ്‍ വീ​ട്ടി​യാ​ങ്ക​ല്‍, ജോ​ണ്‍​സ​ന്‍ ചെ​റു​വ​ള്ളി, സാ​ബു പൂ​ണ്ടി​ക്കുളം, ബെ​ന്നി കി​ണ​റ്റു​ക​ര, രാ​ജേ​ഷ് പാ​റ​യി​ല്‍, ജോ​ബി​ന്‍ പു​തി​യ​ട​ത്തു​ചാ​ലി​ല്‍, എ​ഡ്വി​ന്‍ പാ​മ്പാ​റ, ലി​ബി മ​ണി​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.