ഓ​ണാ​ഘോ​ഷം
Tuesday, September 10, 2024 10:46 PM IST
പൊ​ൻ​കു​ന്നം: ടൗ​ൺ ഡെ​വ​ല​പ്‌​മെ​ന്‍റ് കൗ​ൺ​സി​ലി​ന്‍റെ ഓ​ണാ​ഘോ​ഷ​വും അ​നു​മോ​ദ​ന​സ​മ്മേ​ള​ന​വും നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ഹി​ൽ​ഡ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി ആ​ർ.​എ​സ്.​അ​ജി​ത്കു​മാ​ർ അ​റി​യി​ച്ചു. ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ​ൻ​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ക്കും. പി.​എ​ൻ. പ​ണി​ക്ക​ർ പു​ര​സ്‌​കാ​രം നേ​ടി​യ പൊ​ൻ​കു​ന്നം സെ​യ്ത്, പ്രേം​ന​സീ​ർ പു​ര​സ്‌​കാ​ര​ജേ​താ​വ് പ്ര​ദീ​പ് ഗോ​പി, വൃ​ക്ഷ​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് എ​സ്. ബി​ജു, അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് തോ​മ​സ് പ​ടി​യ​റ, മെ​ന്‍റ​ലി​സം ലോ​ക റി​ക്കാ​ർ​ഡ് നേ​ടി​യ സ​ജീ​വ് പ​ള്ള​ത്ത് എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ അ​നു​മോ​ദി​ക്കും.

മു​ണ്ട​ക്ക​യം: ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ​രാ​വ​തി മ​രി​യ​ഭ​വ​നി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ഐ​ക്ക​ര ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ടി. സാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​സ്റ്റ​ർ ഫ്രാ​ൻ​സി, കെ.​എ​സ്. രാ​ജു, ബോ​ബി കെ. ​മാ​ത്യു, ബെ​ന്നി ചേ​റ്റു​കു​ഴി, വി​ജ​യ​മ്മ ബാ​ബു, കെ.​ജെ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ല​മ്പ്ര ഗ​ദ്സെ​മേ​നി പ​ള്ളി​യി​ൽ സീ​നി​യ​ർ യൂ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷം - ആര​വം - വി​കാ​രി റ​വ.​ഡോ. ജി​യോ ക​ണ്ണം​കു​ളം സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ർ ഗ്ലാ​ഡി​സ് സി​എം​സി, ടോ​മി നീ​ർ​വേ​ലി​ൽ, ജി​തി​ൻ പെ​രു​ന്ന​പ്പ​ള്ളി​യി​ൽ, സ​രു​ൺ ഒ​ട്ടി​യാം​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ്മാ​ന​ക്കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തു​ക​യും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. സീ​നി​യ​ർ യൂ​ത്ത് അം​ഗ​ങ്ങ​ൾ, കൈ​ക്കാ​ര​ന്മാ​ർ, വി​വി​ധ ഭ​ക്ത​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തുട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.