റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രേ ജ​ന​കീ​യ പ്ര​തി​ഷേ​ധ സ​മ​രം
Tuesday, September 10, 2024 10:46 PM IST
പാ​റ​ത്തോ​ട്: പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ ഇ​ട​ക്കു​ന്നം-​അ​മ്പ​ലം​പ​ടി റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സി​പി​എം പാ​റ​ത്തോ​ട് സൗ​ത്ത്‌ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ഫ​ണ്ടും പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

സി​പി​എം പാ​റ​ത്തോ​ട് സൗ​ത്ത്‌ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​എം. ഷാ​ജ​ഹാ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ന്ധു മോ​ഹ​ന​ൻ, കെ.​എ. സി​യാ​ദ്, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ർ​ട്ടി​ൻ തോ​മ​സ്, ടി.​ആ​ർ. ര​വി​ച​ന്ദ്ര​ൻ, സി​റാ​ജ് പി. ​സ​ലിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മേ​രി​മാ​താ പ​ബ്ലി​ക് സ്കൂ​ൾ, ഗ്രേ​സി മെ​മ്മോ​റി​യ​ൽ സ്കൂ​ൾ, ചെ​റു​വ​ള്ളി​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​ണ് അ​മ്പ​ലം​പ​ടി റോ​ഡ്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യിച്ചു.