കാ​റു​കളുടെ കൂട്ടയിടി
Thursday, September 12, 2024 7:01 AM IST
ഏ​റ്റു​മാ​നൂ​ർ: കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ത​വ​ള​ക്കു​ഴി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15നാ​യി​രു​ന്നു അ​പ​ക​ടം.

വൈ​ക്കം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ചു. ഈ ​കാ​ർ മ​റ്റു ര​ണ്ടു കാ​റു​ക​ളി​ലും ഇ​ടി​ച്ചു. ഇ​ടി​ച്ച കാ​ർ റോ​ഡി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.