സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു
Wednesday, September 11, 2024 7:16 AM IST
കൂ​ത്ര​പ്പ​ള്ളി: ദേ​ശീ​യ അ​ധ്യാ​പ​ക ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് പി​ടി​എ എ​ക്‌​സി​ക്യൂ​ട്ടീ​വി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. അ​നു​മോ​ദ​ന സ​മ്മേ​ള​നം സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​തോ​മ​സ് മം​ഗ​ല​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ എ​ല്ലാ അ​ധ്യാ​പ​കാ​ര്‍ക്കും പൂ​ച്ചെ​ണ്ടു ന​ല്‍കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ര്‍വീ​സി​ല്‍നി​ന്ന് വി​ര​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ര്‍ സി​ബി​ച്ച​ന്‍, അ​ധ്യാ​പി​ക സി​സ്റ്റ​ര്‍ നി​ര്‍മ്മ​ല എ​ന്നി​വ​രെ മാ​നേ​ജ​ര്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ നെ​ടും​തു​ണ്ട​ത്തി​ല്‍, അ​ന്ന മ​രി​യ ലി​ജോ, ദി​യ​മോ​ള്‍ ഷി​ജോ, ഐ​റി​ന്‍ ട്രീ​സ സി​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.