അ​രു​വി​ത്തു​റ ഓ​ണ​വി​പ​ണി നാ​ളെ​മു​ത​ൽ 15 വരെ
Tuesday, September 10, 2024 10:45 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ക​ർ​ഷ​ക​ദ​ള​ത്തി​ന്‍റെ​യും ക​ർ​ഷ​ക മാ​ർ​ക്ക​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​യം ക​ല​രാ​ത്ത, വി​ഷ​ര​ഹി​ത​മാ​യ ഭ​ക്ഷ്യ​വ​സ്‌​തു​ക്ക​ൾ വി​ൽ​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും ഓ​ണ​വി​പ​ണി ന​ട​ത്തും. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ർ​ഷ​ക​ദ​ള​ത്തി​ന്‍റെ​യും ക​ർ​ഷ​ക മാ​ർ​ക്ക​റ്റി​ന്‍റെ​യും പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ട​ക്കേ​ൽ അ​ധ്യ​ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ ഓ​ണ​വി​പ​ണി ഉ​ദ്ഘാ​ട​നം ചെ​യും. ക​ർ​ഷ​ക മാ​ർ​ക്ക​റ്റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് അ​ർ​ഹ​രാ​യ നൂ​റു കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യും.

സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ർ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മേ​ഴ്സി മാ​ത്യു, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ലീ​നാ ജയിം​സ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ആ​ന​ന്ദ് പു​തി​യാ​പ​റ​മ്പി​ൽ, ജോ​ഷി ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

പി​എ​സ്ഡ​ബ്ല്യു​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ലാ അ​ഗ്രി​മ​യു​ടെ തോ​ട്ട​ത്തി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ളും ത​ക്ക​ല, വ​ട്ട​വ​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ളും കു​ത്ത​രി, പ​ഞ്ച​സാ​ര, ശ​ർ​ക്ക​ര, ചെ​റു​പ​യ​ർ പ​രി​പ്പ്, സാ​മ്പ​ർ പ​രി​പ്പ്, പ​പ്പ​ടം, പാ​യ​സ​ക്കൂ​ട്ട്, ഉ​ണ​ക്ക​ല​രി, നാടൻ വെ​ള്ളി​ച്ചെ​ണ്ണ, നാ​ട​ൻ സാ​മ്പ​ർ പൊ​ടി, നാ​ട​ൻ അ​ച്ചാ​ർ, നെ​യ്യ് എ​ന്നീ 12 ഐ​റ്റ​ങ്ങ​ളു​ള്ള ഓ​ണ​ക്കി​റ്റ് മി​ത​മാ​യ നി​ര​ക്കി​ൽ വി​പ​ണ​ിയി​ൽ​നി​ന്നു ല​ഭി​ക്കും. ഓ​ണ​വി​പ​ണി 15 വരെ രാ​വി​ലെ ആ​റു ു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ പ്ര​വ​ർ​ത്തി​ക്കും.