അ​​​രു​​​വി​​​ക്കു​​​ഴി​​​യി​​​ൽ ‘എ​​​ൽ​​​റോ​​​യ് 2കെ24’ 14 ​​​മു​​​ത​​​ൽ
Thursday, September 12, 2024 7:01 AM IST
അ​​​രു​​​വി​​​ക്കു​​​ഴി: ലൂ​​​ർ​​​ദ് മാ​​​താ പ​​​ള്ളി​​​യി​​​ൽ എ​​​ൽ​​​റോ​​​യ് 2കെ24 ​​​ഹോം മി​​​ഷ​​​ൻ കു​​​ടും​​​ബ ന​​​വീ​​​ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക്കു 14ന് ​​​തു​​​ട​​​ക്ക​​​മാ​​​കും. 22 വ​​​രെ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ഹോം ​​​മി​​​ഷ​​​ന് എ​​​സ്ഡി സി​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രോ​​​വി​​​ൻ​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കും. 14ന് ​​​രാ​​​വി​​​ലെ 6.30ന് ​​​വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന: ഫാ. ​​​രാ​​​ജേ​​​ഷ് വ​​​യ​​​ലു​​​ങ്ക​​​ൽ എം​​​സി​​​ബി​​​എ​​​സ്. തു​​​ട​​​ർ​​​ന്ന് ഉ​​​പ​​​വാ​​​സ പ്രാ​​​ർ​​​ഥ​​​നാ ദി​​​നം. രാ​​​ത്രി ഏ​​​ഴി​​​ന് ജെ​​​റീ​​​ക്കോ പ്രാ​​​ർ​​​ഥ​​​ന.

15ന് ​​​രാ​​​വി​​​ലെ 6.45ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ലി​​​ന് സ്വീ​​​ക​​​ര​​​ണം. ഏ​​​ഴി​​​ന് വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന: മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ. തു​​​ട​​​ർ​​​ന്ന് ഹോം ​​​മി​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മാ​​​ർ ത​​​റ​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും. തു​​​ട​​​ർ​​​ന്ന് 21 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഭ​​​വ​​​ന​​​സ​​​ന്ദ​​​ർ​​​ശ​​​നം, പ്രാ​​​ർ​​​ഥ​​​ന, വാ​​​ർ​​​ഡ്ക​​​ൺ​​​വ​​​ൻ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ ന​​​ട​​​ക്കും.

അ​​​നു​​​ര​​​ഞ്ജ​​​ന ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന 21ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു​​​മു​​​ത​​​ൽ വി​​​ശു​​​ദ്ധ​​​കു​​​ന്പ​​​സാ​​​രം. സ​​​മാ​​​പ​​​ന​​​ദി​​​വ​​​സ​​​മാ​​​യ 22ന് ​​​കു​​​ടും​​​ബോ​​​ത്സ​​​വ​​​മാ​​​യി ആ​​​ച​​​രി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു​​​മു​​​ത​​​ൽ ദി​​​വ്യ​​​കാ​​​രു​​​ണ്യാ​​​രാ​​​ധ​​​ന. തു​​​ട​​​ർ​​​ന്ന് 4.30ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന: വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജ​​​യിം​​​സ് പാ​​​ല​​​യ്ക്ക​​​ൽ.