തി​രു​വാേ​ണ സ്നേ​ഹ സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​യി അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക്
Wednesday, September 11, 2024 7:00 AM IST
കു​മ​ര​കം : സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്ക് ഓ​ണ​സ​മ്മാ​ന പൊ​തി​ക​ൾ ത​യ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ഓ​ണ​സ​മ്മാ​നം ന​ൽ​കു​വാ​നാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ഇ​തി​നാ​യി ഉ​പ്പേ​രി​യും ശ​ർ​ക്ക​ര​വ​ര​ട്ടി​യും ഉ​ൾ​പ്പ​ടെ​യു​ള്ള ഓ​ണ സ​മ്മാ​ന​പ്പൊ​തി​ക​ൾ സ്കൂ​ളി​ൽ ത​യ​റാ​ക്കി​ക്കാെ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​ധ്യാ​പ​ക​രെ ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ച് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തു​ക​യും അ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി, വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യാ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്ന് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഐ.​എം. അ​നി​ഷ് പ​റ​ഞ്ഞു. ഇ​തി​നാ​വ​ശ്യ​മാ​യ ചെ​ല​വു​ക​ൾ അ​ധ്യാ​പ​ക​രും മ​റ്റു​ള്ള​വ​രും ചേ​ർ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ്, പ​ഠ​ന, പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ അ​ത​നു​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും പ​റ​ഞ്ഞു.

എ.​കെ. ത്രേ​സ്യാ​മ്മ, ജ​യ്സി ജോ​സ​ഫ്, അ​ജ​യ് ജോ​സ​ഫ്, അ​ക്സ തോ​മ​സ്, കെ.​ജെ. അ​ഞ്ജ​ലി​മോ​ൾ, സ്റ്റെ​ഫി ഫി​ലി​പ്പ്, മി​ന്‍റു തോ​മ​സ്, രേ​ഷ്മ ജേ​ക്ക​ബ്, അ​ലീ​റ്റാ ജോ​സ​ഫ്, ജി​ജി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.