ക​ർ​ഷ​ക മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെയ്തു
Wednesday, September 11, 2024 11:33 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി, വി​വി​ധ ക​ർ​ഷ​ക കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി മി​നിസി​വി​ൽ സ്റ്റേ​ഷ​ൻ എ​തി​ർ​വ​ശ​ത്താ​യി (പ​ഴ​യ ബേ​ബി തി​യേ​റ്റ​റി​നു സ​മീ​പം) ആ​രം​ഭി​ച്ച ക​ർ​ഷ​ക മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ത​ങ്ക​പ്പ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മി ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ൻ ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ളി മ​ടു​ക്ക​ക്കു​ഴി, ഡാ​നി ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗം റോ​സ​മ്മ തോ​മ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ദീ​പ്തി ഷാ​ജി, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷാ​ജ​ൻ മാ​ത്യു മ​ണ്ണം​പ്ലാ​ക്ക​ൽ, എ​ൻ. സോ​മ നാ​ഥ​ൻ, കൃ​ഷി ഓ​ഫീ​സ​ർ എ.​കെ. അ​ർ​ച്ച​ന, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ജെ. ​ഷൈ​ൻ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ​സ്. സു​നി​ത രാ​ജി​ത കെ. ​സു​കു​മാ​ര​ൻ, വി​വി​ധ ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു വി​പ​ണി​യേ​ക്കാ​ൾ 10 ശ​ത​മാ​നം വി​ല​കൂ​ട്ടി ക​ർ​ഷ​ക​രി​ൽ നി​ന്ന് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും 30 ശ​ത​മാ​നം വി​ല​കു​റ​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ന്ന് മു​ത​ൽ 14വ​രെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം.