ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, September 10, 2024 10:46 PM IST
എ​രു​മേ​ലി: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​രു​മേ​ലി, മു​ക്കൂ​ട്ടു​ത​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. താ​ത്കാ​ലി​ക ചി​പ്സ് വി​ല്പ​ന ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, കേ​റ്റ​റിം​ഗ് കേ​ന്ദ്ര​ങ്ങ​ൾ, ലോ​ഡ്ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 16 സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യെ​ന്ന് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ഷാ​ജി ക​റു​ക​ത്ര പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യി​ൽ ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ സ​ന്തോ​ഷ്‌ ശ​ർ​മ, പ്ര​തി​ഭ, സ​ജി​ത്ത്, പ്ര​ശാ​ന്ത്, ജി​തി​ൻ, ആ​ഷ്‌​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.