മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ തു​ട​ക്കം
Wednesday, September 11, 2024 7:00 AM IST
കോ​ട്ട​യം: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ തു​ട​ക്ക​മാ​കും. ശു​ചി​ത്വ കേ​ര​ളം സു​സ്ഥി​ര കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ജ​ന​കീ​യ കാ​മ്പ​യി​ന്‍ രാ​ജ്യാ​ന്ത​ര മാ​ലി​ന്യ​മു​ക്ത ദി​ന​മാ​യ അ​ടു​ത്ത മാ​ര്‍ച്ച് 30വ​യൊ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കാ​മ്പ​യി​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ നി​ര്‍വ​ഹ​ണ​ത്തി​നാ​യി സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും ബ്ലോ​ക്ക് ത​ല​ത്തി​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ത​ല​ത്തി​ലും വാ​ര്‍ഡ്-​ഡി​വി​ഷ​ന്‍ ത​ല​ത്തി​ലും നി​ര്‍വ​ഹ​ണ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ​ത​ല നി​ര്‍വ​ഹ​ണ സ​മി​തി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ര്‍പേ​ഴ്സ​ണും ജി​ല്ലാ ക​ള​ക്ട​ര്‍ ക​ണ്‍വീ​ന​റു​മാ​ണ്.

ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളും ഹ​രി​ത അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക, ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ഹ​രി​ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റ്റു​ക. എ​ല്ലാ ഓ​ഫീ​സു​ക​ളും ഹ​രി​ത ഓ​ഫീ​സു​ക​ളാ​ക്കു​ക. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ള്‍, മാ​ര്‍ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​മ്പൂ​ര്‍ണ ശു​ചി​ത്വ​വും ഭം​ഗി​യു​ള്ള​തു​മാ​ക്കി മാ​റ്റു​ക,

എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഹ​രി​ത വി​ദ്യാ​ല​യ​ങ്ങ​ള്‍, ഹ​രി​ത കാ​മ്പ​സു​ക​ളാ​ക്കു​ക, നീ​ര്‍ച്ചാ​ലു​ക​ള്‍ ശു​ചീ​ക​രി​ച്ച് വീ​ണ്ടെ​ടു​ക്കു​ക, ഹ​രി​ത ക​ര്‍മ്മ സേ​ന​യു​ടെ വാ​തി​ല്‍പ്പ​ടി ശേ​ഖ​ര​ണ​വും യൂ​സ​ര്‍ ഫീ ​ക​ള​ക്‌​ഷ​നും 100ശ​ത​മാ​നം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​ണ് മു​ന്‍തൂ​ക്കം.

മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കു​ക, ജ​ന​കീ​യ വി​ജി​ല​ന്‍സ് സ്‌​ക്വാ​ര്‍ഡ് രൂ​പി​ക​രി​ക്കു​ക, ശു​ചി​ത്വം, ആ​രോ​ഗ്യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ഏ​ജ​ന്‍സി​ക​ള്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ക, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി നി​രോ​ധി​ക്കു​ക. പ​രി​സ്ഥി​തി സൗ​ഹൃ​ദ പാ​ക്കിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. വീ​ട്ടു​മു​റ്റ സ​ദ​സ്, കു​ട്ടി​ക​ളു​ടെ ഹ​രി​ത സ​ഭ, വി​പു​ല​മാ​യ പ്ര​ചാ​ര​ണ ബോ​ധ​വ​ല്‍ക്ക​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ന​കീ​യ ക്യാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല നി​ര്‍വ​ഹ​ണ സ​മി​തി യോ​ഗം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​കീ​യ ക്യാ​മ്പ​യി​ന്‍ ക​ര്‍മ​പ​ദ്ധ​തി സം​ബ​ന്ധി​ച്ചു ന​വ​കേ​ര​ളം ക​ര്‍മ​പ​ദ്ധ​തി കോ​ഡി​നേ​റ​റ​ര്‍ എ​സ്. ഐ​സ​ക്കും ഗ്യാ​പ് അ​നാ​ലി​സി​സ് സം​ബ​ന്ധി​ച്ചു ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ​ഡി​നേ​റ്റ​ര്‍ ല​ക്ഷ്മി പ്ര​സാ​ദും അ​വ​ത​ര​ണ​ങ്ങ​ള്‍ ന​ട​ത്തി.

സെ​ബാ​സ്റ്റി​യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം.​എ​ല്‍.​എ, ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​റി​യാ​മ്മ ഏ​ബ്ര​ഹാം, പ്ര​ഫ. ടോ​മി​ച്ച​ന്‍ ജോ​സ​ഫ്, ആ​ര്യ രാ​ജ​ന്‍, പി.​വി. സു​നി​ല്‍, എ​ന്‍. രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ഞ്ജു സു​ജി​ത്ത്, പി.​ആ​ര്‍. അ​നു​പ​മ, ഹൈ​മി ബോ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.