വ​യോ​ജ​നവ​കു​പ്പ് രൂ​പീ​ക​രി​ക്ക​ണം: ‌മാ​ണി സി.​ കാ​പ്പ​ന്‍ എം​എ​ല്‍​എ
Wednesday, August 21, 2024 11:30 PM IST
ത​ല​പ്പു​ലം: വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി കൂ​ടു​ത​ല്‍ ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍ ആ​രം​ഭി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​തി​നാ​യി വ​യോ​ജ​ന വ​കു​പ്പ് രൂ​പീ​ക​രി​ക്കാ​ന്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ത​ല​പ്പു​ലം പ​ഞ്ചാ​യ​ത്തും സ​ഹ​ക​ര​ണ ബാ​ങ്കും ടൂ​റി​സം പ്ര​മോ​ഷ​ന്‍ ആ​ൻഡ് വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന കൂ​ട്ടാ​യ്മ - നി​റ​വ് 2024- ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍​സ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ര്‍ പി. ​പ്ര​ദീ​പ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം അ​ഡ്വ. ഷോ​ണ്‍ ജോ​ര്‍​ജ്, അ​ഡ്വ. ബി​ജു മ​ന​യാ​നി, ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് മ​റി​യാ​മ്മ ഫര്‍​ണാ​ണ്ട​സ്, ടൂ​റി​സം പ്ര​മോ​ഷ​ന്‍ ആൻഡ് വെ​ല്‍ഫെ​യ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് തോ​മ​സ്, ശ്രീ​ക​ല ആ​ര്‍., മേ​ഴ്‌​സി മാ​ത്യു, ജെ​റ്റോ ജോ​സ്, ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷി​ബി ജോ​സ​ഫ്, സ​ജി ജോ​സ​ഫ്, സ്റ്റെ​ല്ലാ ജോ​സ​ഫ്, ജോ​മി ബെ​ന്നി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.