പാ​ലാ മ​രി​യ സ​ദ​ന​ത്തി​ന് കൈ​ത്താ​ങ്ങു​മാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ
Wednesday, August 21, 2024 11:30 PM IST
പാ​ലാ: സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ ജാ​തി​മ​ത-വ​ര്‍​ഗ ഭേ​ദ​മ​ന്യേ ഒ​രു സ്‌​നേ​ഹ കൂ​ട്ടാ​യ്മ ഇ​ന്ന​ലെ മ​രി​യ സ​ദ​ന​ത്തി​ല്‍ ന​ട​ന്നു. എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​ര്‍, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​മൂ​ഹ​ത്തി​ലെ സു​മ​ന​സുക​ളാ​യ ആ​ളു​ക​ള്‍ മ​രി​യ​സ​ദ​ന​ത്തി​നു ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ എ​ത്ര​മാ​ത്രം അ​ധി​കം ആ​ളു​ക​ളു​ണ്ടോ അ​വ​രെ മ​റ്റു സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. ഇ​തി​നു സാ​ധി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ന​ന്മ ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കാ​ന്‍ അ​നു​വദി​ക്ക​ണം എ​ന്നു​ള്ള ഒ​രു പ്ര​മേ​യം മ​ന്ത്രി​മാ​ര്‍​ക്കും, രാ​ഷ്ട്രീ​യ നേ​താ​ക്ക​ന്മാ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ലു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ന​ല്‍​കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.

മ​രി​യ​സ​ദ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച വി​ഷ​യ​വും ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ക​യും എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, മാ​ണി സി​. കാ​പ്പ​ന്‍ എം​എല്‍​എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്ത​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലേ​ഴ്സ്, പ​ഞ്ചാ​യ​ത്ത് മെ​മ്പേ​ഴ്‌​സ് അ​തോ​ടൊ​പ്പംത​ന്നെ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ര്‍​ജ് പ​ഴ​യ​പ​റ​മ്പി​ല്‍, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​തു​താ​യി അ​ക്കൗ​ണ്ട് രൂ​പീ​ക​രി​ക്കാ​നും അ​തോ​ടൊ​പ്പം ത​ന്നെ വാ​ട്‌​സ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചു​കൊ​ണ്ട് അ​ടു​ത്ത മാ​ര്‍​ച്ച് വ​രെ നി​ണ്ടു​നി​ല്‍​ക്കു​ന്ന ഒ​രു ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്താനും തീ​രു​മാ​നി​ച്ചു.

മാ​ണി സി.​ കാ​പ്പ​ന്‍ എം​എ​ല്‍​എ, പാ​ലാ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു തു​രു​ത്ത​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജി​ജി ത​മ്പി, ബാ​ബു കെ. ​ജോ​ര്‍​ജ്, ബി​നീ​ഷ് ഏ​ഴാ​ച്ചേ​രി, സ​ജോ പൂ​വ​ത്താ​നി ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, കു​ര്യ​ന്‍ ജോ​സ​ഫ്, മാ​ത്യു ക​ണ​മ​ല, സാ​ബു ഏ​ബ്ര​ഹാം, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്, പി​.സി. ചെ​റി​യാ​ന്‍, ലീ​ന സ​ണ്ണി, ജോ​സി​ന്‍ ബി​നോ ബി​ജു പാ​ലു​പ്പ​ട​വ​ന്‍, ജോ​സ് ചീ​രാ​ന്‍​കു​ഴി, ബി​ജു കൂ​ട്ടി​യാ​നി, ജോ​ഷി വ​ട്ട​ക്കു​ന്നേ​ല്‍, രാ​ജേ​ഷ് പാ​റ​യി​ല്‍, ഡേ​വി​സ് പാ​ല​ത്തി​ങ്ക​ല്‍, ഷാ​ജി സെ​ബാ​സ്റ്റ്യ​ന്‍, ബി​നോ​യ് തോ​മ​സ്, ടോ​മി ദി​വ്യ​ര​ക്ഷാ​ല​യം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.