ഇ​ൻ​ഫാം വീ​ർ കി​സാ​ൻ ഭൂ​മി പു​ത്ര അ​വാ​ർ​ഡും മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും
Wednesday, August 21, 2024 11:30 PM IST
എ​രു​മേ​ലി: ഇ​ൻ​ഫാം എ​രു​മേ​ലി കാ​ർ​ഷി​ക താ​ലൂ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഫാം അം​ഗ​ങ്ങ​ളാ​യ 80 വ​യ​സ് ക​ഴി​ഞ്ഞ ക​ർ​ഷ​ക​രെ വീ​ർ കി​സാ​ൻ ഭൂ​മി പു​ത്ര അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ​യും ആ​ദ​രി​ച്ചു. എ​രു​മേ​ലി അ​സം​പ്ഷ​ൻ ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ആ​ദ​രി​ക്ക​ൽ സ​മ്മേ​ള​നം ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ബി​ൻ പു​ത്ത​കി​ടി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ർ​ഷി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ, താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു നി​ര​പ്പേ​ൽ, ര​ക്ഷാ​ധി​കാ​രി ഫാ. ​വ​ർ​ഗീ​സ് പു​തു​പ്പ​റ​മ്പി​ൽ, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക​രീ​ക്കു​ന്നേ​ൽ, ജി​ല്ലാ നോ​മി​നി ജോ​സ് താ​ഴ​ത്തു​പീ​ടി​ക​യി​ൽ, ബേ​ബി​ച്ച​ൻ തെ​ക്കേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടി.​പി. ജോ​സ​ഫ് പ​റ​ഞ്ഞാ​ട്ട്, ലാ​ലി​ച്ച​ൻ ക​രി​മ്പ​നാ​ക്കു​ഴി, ഡോ​മി​നി​ക് ഫി​ലി​പ്പ് മു​ക്കം​മാ​ക്ക​ൽ, വി.​ജെ. ജോ​സ​ഫ് വെ​ള്ള​മ​റ്റ​ത്തി​ൽ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.