അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു
Wednesday, August 21, 2024 10:26 PM IST
എ​ലി​ക്കു​ളം: ഓ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു. മ​ഞ്ച​ക്കു​ഴി​യി​ൽ ഓ​ട്ടോ​ഡ്രൈ​വ​റാ​യി​രു​ന്ന അ​മ്പാ​ടി​യി​ൽ സു​രേ​ശ​ൻ നാ​യ​ർ (60) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 13ന് ​രാ​ത്രി ഒ​ന്പ​തി​ന് പി​പി റോ​ഡി​ൽ എ​ലി​ക്കു​ളം ചീ​രാം​കു​ഴി ക​വ​ല​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ പാ​ലാ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യി​രു​ന്നു. ഭാ​ര്യ മ​ണി​യ​മ്മ ചെ​ങ്ങ​ന്നൂ​ർ പ​ട്ടേ​രു​മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: വൈ​ശാ​ഖ്. മ​രു​മ​ക​ൾ: ശ്രീ​തു​മോ​ൾ ആ​ന​കു​ത്തി​യി​ൽ (പൈ​ക). സം​സ്‌​കാ​രം ന​ട​ത്തി.