മ​​ദ​​ര്‍ ക​​ര്‍മ​​ല​​ത: അ​​ഗ​​തി​​ക​​ളു​​ടെ പ​​ക്ഷത്തെ കർമനിരത
Wednesday, August 21, 2024 7:07 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സാ​​ഹ​​സി​​ക​​മാ​​യ ചു​​വ​​ടു​​വ​​യ്പി​​ലൂ​​ടെ അ​​ഗ​​തി​​ക​​ളു​​ടെ​​യും പാ​​വ​​ങ്ങ​​ളു​​ടെ​​യും പ​​ക്ഷം ചേ​​രാ​​ന്‍ എ​​ന്നും മു​​ന്നി​​ട്ടി​​റ​​ങ്ങി​​യ ക​​ര്‍മ​​ധീ​​ര​​യാ​​യ സ​​ന്യാ​​സി​​നി​​യാ​​ണ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം വി​​ട​​വാ​​ങ്ങി​​യ മ​​ദ​​ര്‍ ക​​ര്‍മ​​ല​​ത എ​​സ്ഡി. 12 വ​​ര്‍ഷ​​ക്കാ​​ലം എ​​സ്ഡി ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് പ്രൊ​​വി​​ന്‍സി​​ന്‍റെ പ്രൊ​​വി​​ന്‍ഷ്യ​​ല്‍, ഒ​​രു ത​​വ​​ണ ജ​​ന​​റ​​ല്‍ മെ​​ഡി​​ക്ക​​ല്‍ കൗ​​ണ്‍സി​​ല​​ര്‍, പ​​ഴ​​ങ്ങ​​നാ​​ട് സ​​മ​​രി​​റ്റ​​ന്‍ ഹോ​​സ്പി​​റ്റ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ല്‍ ശു​​ശ്രൂ​​ഷ ചെ​​യ്ത സ​​ന്യാ​​സി​​നി​​യാ​​ണ് സി​​സ്റ്റ​​ര്‍ ക​​ര്‍മ​​ല​​ത. ദീ​​ര്‍ഘ​​കാ​​ലം സ​​ന്യാ​​സ​​പ​​രി​​ശീ​​ല​​ക​​യു​​മാ​​യി​​രു​​ന്നു.

ശാ​​രീ​​രി​​ക-​​മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി​​ക​​ള്‍ നേ​​രി​​ടു​​ന്ന​​വ​​ര്‍, വ​​യോ​​ജ​​ന​​ങ്ങ​​ള്‍, അ​​ഗ​​തി​​ക​​ള്‍, അ​​നാ​​ഥ​​ര്‍ എ​​ന്നി​​വ​​രു​​ടെ പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നാ​​യി നി​​ര​​വ​​ധി ക​​ര്‍മ​​പ​​ദ്ധ​​തി​​ക​​ള്‍ ആ​​വി​​ഷ്​​ക​​രി​​ച്ചു ന​​ട​​പ്പി​​ലാ​​ക്കാ​​ന്‍ മ​​ദ​​ര്‍ ക​​ര്‍മ​​ല​​ത​​ക്ക് ക​​ഴി​​ഞ്ഞു. ടാ​​ന്‍സാ​​നി​​യ, പെ​​റു മി​​ഷ​​നു​​ക​​ള്‍ക്കു തു​​ട​​ക്കം​​കു​​റി​​ച്ച​​തും ഈ ​​സ​​ന്യാ​​സി​​നി​​യാ​​ണ്. കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ചു​​വ​​രെ​​ഴു​​ത്തു​​ക​​ള്‍ മ​​ന​​സി​​ലാ​​ക്കി പ്രൊ​​വി​​ന്‍സി​​ലെ സ​​ന്യാ​​സി​​നി​​ക​​ൾ​​ക്ക് വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ല്‍ പ​​രി​​ശീ​​ല​​നം ന​​ല്‍കാ​​ന്‍ മ​​ദ​​ര്‍ എ​​ന്നും ശ്ര​​ദ്ധി​​ച്ചു.

പാ​​ലാ രൂ​​പ​​ത​​യി​​ലെ വ​​ല​​വൂ​​ര്‍ ഇ​​ട​​വ​​ക​​യി​​ല്‍ മ​​റ്റ​​ത്തി​​ല്‍ കെ.​​എം. ജോ​​സ​​ഫി​​ന്‍റെ​​യും ത്രേ​​സ്യാ​​മ്മ​​യു​​ടെ​​യും മ​​ക​​ളാ​​യി ജ​​നി​​ച്ച സി​​സ്റ്റ​​ര്‍ ക​​ര്‍മ​​ല​​ത ത​​ന്‍റെ ജീ​​വി​​തം അ​​ഗ​​തി​​ശു​​ശ്രൂ​​ഷ​​ക്കാ​​യി സ​​മ​​ര്‍പ്പി​​ച്ച് എ​​സ്ഡി സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ല്‍ ചേ​​രു​​ക​​യാ​​യി​​രു​​ന്നു.

1980ല്‍ ​​ആ​​ദ്യ​​വ്ര​​ത വാ​​ഗ്ദാ​​ന​​വും 1986ല്‍ ​​നി​​ത്യ​​വ്ര​​ത വാ​​ഗ്ദാ​​ന​​വും ചെ​​യ്തു. പ​​ഴ​​ങ്ങ​​നാ​​ട് സ​​മ​​രി​​റ്റ​​ന്‍ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗി​​ല്‍നി​​ന്ന് ന​​ഴ്‌​​സിം​​ഗ് പ​​ഠ​​ന​​വും റോ​​മി​​ലെ പൊ​​ന്തി​​ഫി​​ക്ക​​ല്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ല്‍നി​​ന്നും റി​​ലീ​​ജി​​യ​​സ് സ​​യ​​ന്‍സ് പ​​ഠ​​ന​​വും പൂ​​ര്‍ത്തി​​യാ​​ക്കി​​യി​​രു​​ന്നു.

മ​​ദ​​ര്‍ ക​​ര്‍മ​​ല​​ത എ​​സ്ഡി​​യു​​ടെ സം​​സ്‌​​കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് ചെ​​ത്തി​​പ്പു​​ഴ പ്രൊ​​വി​​ന്‍ഷ്യ​​ല്‍ ഹൗ​​സി​​ല്‍.