വി​​ശാ​​ല കു​​ട്ട​​നാ​​ടി​​നെ സം​​ര​​ക്ഷി​​ക്കാ​​ന്‍ പോ​​രാ​​ടും: നെ​​ല്‍ക​​ര്‍ഷ​​ക സം​​ര​​ക്ഷ​​ണ സ​​മി​​തി
Wednesday, August 21, 2024 7:07 AM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​ശാ​​ല കു​​ട്ട​​നാ​​ട്ടി​​ലെ കാ​​ര്‍ഷി​​ക മേ​​ഖ​​ല​​യെ സം​​ര​​ക്ഷി​​ക്കാ​​ന്‍ എ​​ല്ലാ വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ളെ​​യും അ​​ണി​​നി​​ര​​ത്തി പോ​​രാ​​ട്ട​​ത്തി​​നു നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​മെന്ന് നെ​​ല്‍ക​​ര്‍ഷ​​ക സം​​ര​​ക്ഷ​​ണ സ​​മി​​തി​​. മാ​​മ്പു​​ഴ​​ക്ക​​രി​​യി​​ല്‍ ന​​ട​​ന്ന മൂ​​ന്നു​​ദി​​വ​​സ​​ത്തെ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു​​ശേ​​ഷം ന​​ട​​ന്ന സ്റ്റിയ​​റിം​​ഗ് ക​​മ്മി​​റ്റി യോ​​ഗത്തി ലാണ് തീ​​രു​​മാ​​നം.

നെ​​ല്‍ക​​ര്‍ഷ​​ക​​ര്‍ക്ക് ല​​ഭി​​ക്കാ​​നു​​ള്ള അ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ഇ​​ല്ലാ​​താ​​കു​​ന്ന ന​​യ​​ങ്ങ​​ള്‍ക്കെ​​തി​​രേ സ​​മ​​ര​​പാ​​ത​​യി​​ല്‍ സ​​മി​​തി മു​​ന്നോ​​ട്ടു​​നീ​​ങ്ങും. കേ​​ന്ദ്രം അ​​നു​​വ​​ദി​​ച്ച സം​​ഭ​​ര​​ണവി​​ല ത​​ട്ടി​​യെ​​ടു​​ക്കു​​ന്ന സം​​സ്ഥാ​​ന​​സ​​ര്‍ക്കാ​​ര്‍ ന​​യം തി​​രു​​ത്ത​​ണം. സം​​ഭ​​ര​​ണ​​ത്തി​​നു​​ള്ള കൈ​​കാ​​ര്യ​​ച്ചെ​​ല​​വ് പൂ​​ര്‍ണ​​മാ​​യും സ​​ര്‍ക്കാ​​ര്‍ വ​​ഹി​​ക്ക​​ണ​​മെ​​ന്ന ഹൈ​​ക്കോ​​ട​​തി വി​​ധി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നു സം​​സ്ഥാ​​ന​​ത്തെ മ​​റ്റു നെ​​ല്‍ക​​ര്‍ഷ​​ക സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി ചേ​​ര്‍ന്നു സ​​മ​​രം സം​​ഘ​​ടി​​പ്പി​​ക്കാ​​നും സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം തീ​​രു​​മാ​​നി​​ച്ചു.

മൂ​​ന്ന് ദി​​വ​​സ​​ത്തെ സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​നം പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തോ​​ടെ സ​​മാ​​പി​​ച്ചു. പൊ​​തു​​സ​​മ്മേ​​ള​​നം കൊ​​ടു​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​മി​​തി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് റെ​​ജീ​​ന അ​​ഷ്‌​​റ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, ഡോ. ​​ഗീ​​വ​​ര്‍ഗീ​​സ് മാ​​ര്‍ കൂ​​റി​​ലോ​​സ്, കാ​​യ​​ല്‍ ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ര്‍ ഡോ.​​കെ.​​ജി. പ​​ദ്മ​​കു​​മാ​​ര്‍, സ​​മി​​തി സം​​സ്ഥാ​​ന ര​​ക്ഷ​​ാ ധി​​കാ​​രി​​ക​​ളാ​​യ വി.​​ജെ. ലാ​​ലി, സാം ​​ഈ​​പ്പ​​ന്‍, സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എ​​ന്‍. വി​​നോ​​ദ് കു​​മാ​​ര്‍, സോ​​ണി​​ച്ച​​ന്‍ പു​​ളി​​ങ്കു​​ന്ന്, പി.​​ആ​​ര്‍. സ​​തീ​​ശ​​ന്‍, സി. ​​വി​​ജ​​യ​​ന്‍, സി. ​​പ്ര​​ഭാ​​ക​​ര​​ന്‍, കെ. ​​ശി​​വാ​​ന​​ന്ദ​​ന്‍, ജോ​​ണ്‍ സി. ​​ടി​​റ്റോ, ജോ​​സ് കാ​​വ​​നാ​​ട്, കെ.​​ബി. മോ​​ഹ​​ന​​ന്‍, ലാ​​ലി​​ച്ച​​ന്‍ പ​​ള്ളി​​വാ​​തു​​ക്ക​​ള്‍, പി. ​​വേ​​ലാ​​യു​​ധ​​ന്‍ നാ​​യ​​ര്‍, പി. ​​ഗോ​​പ​​കു​​മാ​​ര്‍, മാ​​ത്യൂ​​സ് കോ​​ട്ട​​യം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.