ച​ങ്ങാ​തി പ​ദ്ധ​തി: കു​റ​വി​ല​ങ്ങാ​ട്ട് അ​വ​ലോ​ക​നയോ​ഗം ചേ​ര്‍​ന്നു
Wednesday, August 21, 2024 7:07 AM IST
കു​റ​വി​ല​ങ്ങാ​ട്: ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന​തി​ന് കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ച​ങ്ങാ​തി പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ആ​സാം, ഒ​ഡീ​ഷ, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ബി​ഹാ​ര്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളെ മൂ​ന്നു മാ​സ​ത്തി​ല്‍ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ദ്ധ​തി​ക്കാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഹ​മാ​രി മ​ല​യാ​ളം പാ​ഠ​പു​സ്ത​കം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ഠ​നം.

ഹി​ന്ദി​യി​ലും മ​ല​യാ​ള​ത്തി​ലും ഒ​രു​പോ​ലെ പ്രാ​വീ​ണ്യം നേ​ടി​യ ഇ​ന്‍​സ്ട്ര​ക്‌ടര്‍​മാ​രാ​ണ് പ​ഠ​ന ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക. ഒ​ഴി​വു വേ​ള​ക​ളും ഞാ​യ​റാ​ഴ്ച​ക​ളു​മാ​ണ് പ​ഠ​ന ക്ലാ​സു​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

502 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പ​ഠ​നം ന​ട​ത്തു​ന്ന​ത്. ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത് മ​ല​യാ​ളം പ​ഠി​ച്ച​വ​ര്‍​ക്ക് ഈ ​മാ​സം അ​വ​സാ​നം പ​രീ​ക്ഷ​യു​ണ്ടാ​കും. വി​ജ​യി​ക​ള്‍​ക്ക് സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കും.

കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗം പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ക്ഷ​ര​ത മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എം. അ​ബ്ദു​ള്‍​ക​രീം, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ജോ​സ​ഫ്,

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടെ​സി സ​ജീ​വ്, ജോ​യ്സ് അ​ല​ക്സ്, ബി​ജു ജോ​സ​ഫ്, സാ​ക്ഷ​ര​ത മി​ഷ​ന്‍ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. സിം​ല, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സീ​നാ മാ​ത്യു, പ​ദ്ധ​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ യു.​ഡി. മ​ത്താ​യി എ​ന്നി​വ​ര്‍ പ​ങ്കെ​ടുത്തു.