ശ്രീനാരായണഗുരു ജയന്തി: ജ​ലഘാോ​ഷ​യാ​ത്ര നടത്തി
Wednesday, August 21, 2024 6:53 AM IST
കു​മ​ര​കം: ശ്രീ​നാ​രാ​യ​ണ ഗു​രു കു​മ​ര​കം ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ​യ്ക്ക് കു​മ​ര​കം ഗ്രാ​മം സ​ന്ദ​ർ​ശി​ച്ച​തി​ന്‍റെ സ്മ​ര​ണ​യ്ക്ക് ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള ആ​ചാ​ര​പ്ര​കാ​ര​മു​ള്ള ജ​ല ഘോ​ഷ​യാ​ത്ര ഇ​ന്ന​ലെ ന​ട​ന്നു. ജ​ല​ഘാേ​ഷ​യാ​ത്ര​യെ കോ​ട്ട​ത്തോ​ട്ടി​ൽ ശ്രീ​നാ​രാ​യ​ണ ജ​യ​ന്തി പ​ബ്ലി​ക് ബോ​ട്ട് റേ​സ് ക്ല​ബ് പ​വ​ലി​യ​നി​ൽ സ്വീ​ക​രി​ച്ചു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള ക്ല​ബ്ബി​ന്‍റെ സം​ഭാ​വ​ന​യാ​യ അ​ര​ല​ക്ഷം രൂ​പ ഏ​റ്റു​വാ​ങ്ങി.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സു​ഗേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, കു​മ​ര​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യാ സാ​ബു, എ​സ്കെ​എം ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​പ്ര​കാ​ശ്, ജി. ​ഗോ​പ​കു​മാ​ർ, ന​വ​ന​സ്ര​ത്ത് പ​ള്ളി വി​കാ​രി ഫാ. ​സി​റി​യ​ക് വ​ലി​യ​പ​റ​മ്പി​ൽ, ഫി​ലി​പ്പ് സ്ക​റി​യ,

എം.​എ​ൻ. ഗോ​പാ​ല​ൻ ശാ​ന്തി, പി.​കെ. സ​ഞ്ജീ​വ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ശ്രീ​കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര​ക്ക​ട​വി​ൽ​നി​ന്നും 1.30ന് ​ആ​രം​ഭി​ച്ച ആ​ചാ​ര​പ്ര​കാ​ര​മു​ള്ള ജ​ല​ഘോ​ഷ​യാ​ത്ര​യ്ക്ക് ദേ​വ​സ്വം ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി.

മ​ത്സ​ര​വ​ള്ളം​ക​ളി തി​രു​വോ​ണ നാ​ളി​ലാ​ണ് ഈ ​വ​ർ​ഷം ന​ട​ത്തു​ന്ന​തെ​ങ്കി​ലും ജ​ല​ഘോ​ഷ​യാ​ത്ര വീ​ക്ഷി​ക്കാ​ൻ അ​നേ​കം ശ്രീ​നാ​രാ​യ​ണ ഭ​ക്ത​രും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും കോ​ട്ട​ത്താേ​ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും അ​ണി​നി​ര​ന്നി​രു​ന്നു.