സെ​ന്‍റ്ഗി​റ്റ്‌​സി​ന് പു​ര​സ്കാ​രം
Wednesday, August 21, 2024 6:53 AM IST
കോ​ട്ട​യം: ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സോ​ണ്‍ ഏ​ഴി​നു കീ​ഴി​ലു​ള്ള (കേ​ര​ളം, മാ​ഹി, ല​ക്ഷ​ദ്വീ​പ്) എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ്ഗി​റ്റ്‌​സ് കോ​ള​ജ് ഓ​ഫ് എ​ന്‍ജി​നി​യ​റിം​ഗ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

കോ​ള​ജി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ. ​റീ​ബു സ​ക്ക​റി​യ കോ​ശി (അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ര്‍), ഡോ. ​സു​രേ​ഷ് ബാ​ബു എം., ​ഡോ. റീ​നു എ​ലി​സ​ബ​ത്ത് ജോ​ണ്‍, പി.​ജി. അ​നു​ശ്രീ (ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റ് ഓ​ഫ് ഫി​സി​ക്‌​സ്) എ​ന്നി​വ​ര്‍ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യി​ല്‍നി​ന്നു പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നം, ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ നേ​ട്ട​ങ്ങ​ള്‍, ച​ന്ദ്ര​യാ​ന്‍ -മൂ​ന്ന് ദൗ​ത്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ സെ​ന്‍റ്ഗി​റ്റ്‌​സി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ര്‍ഡ്.

സ്റ്റു​ഡ​ന്‍റ് പെ​യി​ന്‍റിം​ഗു​ക​ള്‍, സ​യ​ന്‍സ് ഫി​ക്‌​ഷ​ന്‍ ചെ​റു​ക​ഥ​ക​ള്‍, ആ​സ്‌​ട്രോ ഫോ​ട്ടോ​ഗ്രാ​ഫു​ക​ള്‍, റോ​ക്ക​റ്റ് മോ​ഡ​ല്‍ നി​ര്‍മാ​ണം, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍, സെ​മി​നാ​ര്‍ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യു​ള്‍പ്പെ​ടെ ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​ക്കാ​ട്ടു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സെ​ന്‍റ്ഗി​റ്റ്‌​സ് അ​സ്‌​ട്രോ​ണ​മി ക്ല​ബ് ഏ​കോ​പി​പ്പി​ച്ചു.

ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​ന ബോ​ധ​വ​ത്ക​ര​ണ റാ​ലി​യാ​യി​രു​ന്നു പ്ര​ധാ​ന ആ​ക​ര്‍ഷ​ണം.