ഈ​രാ​റ്റു​പേ​ട്ട ഫ​യ​ർ സ്റ്റേ​ഷ​നി​ൽ സെ​പ്റ്റി​ക് ടാ​ങ്ക് പ്ര​ശ്ന​മാ​യി
Tuesday, August 20, 2024 11:36 PM IST
ഈ​രാ​റ്റു​പേ​ട്ട: ഫ​യ​ർ സ്റ്റേ​ഷ​നി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ സെ​പ്റ്റി​ക് ടാ​ങ്ക് മാ​റ്റാ​ൻ മേ​ലു​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കാ​ത്ത​തി​നെത്തുട​ർ​ന്ന് ഒ​റ്റ ദി​വ​സം​കൊ​ണ്ട് പ്ര​തി​വി​ധി ക​ണ്ട് ഫ​യ​ർ ജീ​വ​ന​ക്കാ​ർ.
ര​ണ്ട് വ​ർ​ഷം മു​മ്പ് പ​ണി പൂർത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ ഈ​രാ​റ്റു​പേ​ട്ട ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സെ​പ്റ്റി​ക് ടാ​ങ്കാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​റ്റി​വ​ച്ച​ത്. ടാ​ങ്ക് ബ്ലോ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​യ​തു മു​ത​ൽ പൊ​തു​മ​രാ​മ​ത്ത് ഈ​രാ​റ്റു​പേ​ട്ട ബി​ൽ​ഡിം​ഗ് വി​ഭാ​ഗ​ത്തി​ലും മ​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ലും ഇ​ത് പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​ക​ണം എ​ന്ന് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെത്തുട​ർ​ന്ന് നാ​ൽ​പ്പതോ​ളം വ​രു​ന്ന ജീ​വ​ന​ക്കാ​ർ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ക​യാ​യി​രുന്നു.

ഒ​ടു​വി​ൽ ഇ​നി കാ​ത്തി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ജീ​വ​ന​ക്കാ​ർ സ്വ​ന്ത​മാ​യി പി​രി​വി​ട്ട് ശ്രീ​നാ​രാ​യ​ണഗു​രു ജ​യ​ന്തി ദി​ന​ത്തി​ൽ അ​വ​ധി എ​ടു​ക്കാ​തെ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി എ​ടു​ത്ത് കോ​ൺ​ക്രീ​റ്റ് റിം​ഗി​റ​ക്കി ടാ​ങ്ക് പു​ന​ർ നി​ർ​മി​ക്കു​ക​യാ​യി​രുന്നു.

പു​റ​ത്തു​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യം ഇ​ല്ലാ​തെയാ​ണ് ജീ​വ​ന​ക്കാ​ർ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പി​വി​സി ടാ​ങ്കി​ലെ പ​ണി​യി​ലെ അ​പാ​ക​ത​യാ​ണ​് പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു കാ​ര​ണമായത്. ജീ​വ​ന​ക്കാ​ർ സേ​വ​ന​മാ​യി​ട്ടാ​ണ് പു​തി​യ സെ​പ്റ്റിക് ടാ​ങ്ക് നി​ർ​മി​ച്ച​തെ​ങ്കി​ലും 25,000 രൂ​പ​യ്ക്ക് മേ​ൽ ചെ​ല​വാ​യ​താ​യി പ​റ​യു​ന്നു.