വാ​ഴൂ​ർ ബ്ലോ​ക്കി​ൽ 9.65 കോ​ടി​യു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Tuesday, August 20, 2024 11:36 PM IST
വാ​ഴൂ​ർ: വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2024-25 സാ​മ്പ​ത്തി​ക​വ​ർ​ഷം 9.65 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി അ​റി​യി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി, ഇ​ട​യ​ിരി​ക്ക​പ്പു​ഴ, ക​റു​ക​ച്ചാ​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​നാ​യി ര​ണ്ടു കോ​ടി രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ലൈ​ഫ് ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക്കാ​യി 67 ല​ക്ഷം രൂ​പ​യും വ​നി​താ ഘ​ട​ക പ​ദ്ധ​തി​യി​ൽ 30 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ക്കും. ആ​ശു​പ​ത്രി​ക​ളി​ലും പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും വാ​ട്ട​ർ എ​ടി​എം സ്ഥാ​പി​ക്കും. ഓ​പ്പ​ൺ ജിം​നേ​ഷ്യം, ഹാ​പ്പി​ന​സ് പാ​ർ​ക്ക് എ​ന്നി​വ​യും പു​തി​യ പ​ദ്ധ​തി​യി​ൽ നി​ർ​മി​ക്കും. വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി 45 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​മു​റി നി​ർ​മി​ക്കു​ന്ന​തി​നാ​യി 40 ല​ക്ഷം, മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഘ​ട​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ൻ​സി​ന​റേ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് 10 ല​ക്ഷം, നെ​ടു​ങ്കു​ന്നം വ​നി​താ ഖാ​ദി നെ​യ്ത്തു​കേ​ന്ദ്ര​ത്തി​ന് 5.50 ല​ക്ഷം എ​ന്നി​ങ്ങ​നെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വി​വി​ധ ജം​ഗ്ഷ​നു​ക​ളി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും നി​ർ​മിക്കും.