ആ​ക്രി വ്യാ​പാ​ര​ത്തി​​ന്‍റെ മ​റ​വി​ല്‍ വ്യാ​പ​ക മോ​ഷ​ണ​മെ​ന്നു പ​രാ​തി
Tuesday, August 20, 2024 11:36 PM IST
പാ​ലാ: ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ന്ന പേ​രി​ല്‍ പെ​ട്ടി​വ​ണ്ടി​ക​ളി​ല്‍ വ​രു​ന്ന​വ​ര്‍ വീ​ടു​ക​ളി​ല്‍​നി​ന്നും പ​രി​സ​ര​ങ്ങ​ളി​ല്‍​നി​ന്നും സാ​ധ​ന​ങ്ങ​ള്‍ പെ​റു​ക്കി​യെ​ടു​ക്കു​ക​യും മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി പ​രാ​തി. വീ​ടു​ക​ളി​ല്‍​നി​ന്നു ചെ​റു​മൃ​ഗ​ങ്ങ​ളെ​യും ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളാ​ണ് ഇ​ക്കൂ​ട്ട​ര്‍ കൂ​ടു​ത​ലാ​യും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ക​രൂ​ര്‍, ക​ട​നാ​ട്, ഭ​ര​ണ​ങ്ങാ​നം, മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍​നി​ന്നും സാ​ധ​ന​ങ്ങ​ള്‍ മോ​ഷ​ണം പോ​യി. വാ​ക്ക​ത്തി, ക​മ്പി, തൂ​മ്പ തു​ട​ങ്ങി എ​ല്ലാ​വി​ധ ഇ​രു​മ്പു സാ​ധ​ന​ങ്ങ​ളും നി​മി​ഷ​നേ​രം​കൊ​ണ്ട് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി ഇ​ക്കൂ​ട്ട​ര്‍ ക​ട​ന്നു​ക​ള​യും. റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന ടെ​ലി​ഫോ​ണ്‍, വൈ​ദ്യു​തി ക​മ്പി​ക​ള്‍ എ​ന്നി​വ​യും കൊ​ണ്ടു​പോ​കും. മി​ക്ക​വാ​റും മൂ​ന്നു പേ​രെ​ങ്കി​ലും വാ​ഹ​ന​ത്തി​ല്‍ എ​ത്തും. ഒ​രാ​ള്‍ പ​രി​സ​രം നി​രീ​ക്ഷി​ക്കു​മ്പോ​ള്‍ മ​റ്റു ര​ണ്ടു പേ​ര്‍ വീ​ടു​ക​ളു​ടെ ചു​റ്റും ന​ട​ന്നു സാ​ധ​ന​ങ്ങ​ള്‍ പെ​റു​ക്കും.

ഭ​ര​ണ​ങ്ങാ​നം അ​റ​വ​ക്കു​ള​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു വീ​ട്ടി​ല്‍​നി​ന്നു കൂ​ട്ടി​ല്‍ വ​ള​ര്‍​ത്തി​വ​ന്നി​രു​ന്ന അ​യ്യാ​യി​ര​ത്തോ​ളം രൂ​പ വി​ല​യു​ള്ള ത​ത്ത​മ്മ​യെ കൊ​ണ്ടു​പോ​യി. ക​ഴി​ഞ്ഞ ദി​വ​സം ക​രൂ​രി​ല്‍ എ​ത്തി​യ സം​ഘം ഒ​രു വീ​ട്ടി​ല്‍​നി​ന്നു വ​ള​ര്‍​ത്തു മു​യ​ലു​ക​ളെ​യാ​ണ് ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​ത്. പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​വ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെട്ടു.