ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Tuesday, August 20, 2024 11:36 PM IST
ചെ​മ്മ​ല​മ​റ്റം: ചെ​മ്മ​ല​മ​റ്റം സെ​ൻ​ട്ര​ൽ ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​യ​ണ്‍​സ് ഡി​സ്ട്രി​ക് 318 ബി ​യി​ലെ യൂ​ത്ത് എം​പ​വ​ര്‍​മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ചെ​മ്മ​ല​മ​റ്റം ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഹൈ​സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി. എ​ക്‌​സൈ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ഈ​രാ​റ്റു​പേ​ട്ട റേ​ഞ്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സേ ​നോ ടു ​ഡ്ര​ഗ്‌​സ് എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തി​യത്.

എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സ​ന്തോ​ഷ് മൈ​ക്കി​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ബ​റ്റ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ണ്‍​സ് ജി​ല്ലാ ചീ​ഫ് പ്രോ​ജ​ക്‌​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം, ല​യ​ണ്‍ മെം​ബ​ര്‍​മാ​രാ​യ പി.​സി. ജോ​സ​ഫ് പു​റ​ത്തേ​ല്‍, സ​ജി പൊ​ങ്ങ​ന്‍​പാ​റ, മാ​ര്‍​ട്ടി​ന്‍ ക​ണി​പ​റ​മ്പി​ല്‍, കു​ര്യാ​ച്ച​ന്‍ തൂ​ങ്കു​ഴി, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ഫ്‌​സ​ല്‍ ക​രീം, ജ​സ്റ്റി​ന്‍ തോ​മ​സ്, ഗ്രീ​ഷ്മ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.