പാ​ല​വും അ​പ്രോ​ച്ച് റോ​ഡും ഉ​ദ്ഘാ​ട​നം ചെ​യ്തു; ജെ​സി​മോ​ളു​ടെ സ്വ​പ്നം യ​ഥാ​ർ​ഥ്യ​മാ​യി
Tuesday, August 20, 2024 11:36 PM IST
ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ: തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷോ​ൺ ജോ​ർ​ജ്.

തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് വോ​ട്ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യി​ൽ എ​ത്തി​യ ഷോ​ൺ ജോ​ർ​ജി​നോ​ട് ശാ​രീ​രി​ക പ​രി​മി​തി​ക​ളു​ള്ള ജെ​സി​മോ​ൾ കു​മ്പ​ളോ​ലി​ക്ക​ലി​ന്‍റെ​യും ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ നി​വാ​സി​ക​ളു​ടെ​യും അ​നേ​ക വ​ർ​ഷ​ത്തെ ആ​ഗ്ര​ഹ​മാ​യി​രു​ന്ന ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ-​വ​ട​ക്ക​ൻ​മേ​ട് ടോ​പ്പ് റോ​ഡി​ൽ ക​നാ​ൻ​തോ​ടി​നു കു​റു​കെ ഒ​രു പാ​ലം എ​ന്ന ആ​വ​ശ്യം. ഈ ​ആ​വ​ശ്യം ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ വാ​ർ​ഡ് മെം​ബ​ർ ഷീ​ബാ​മോ​ൾ ജോ​സ​ഫും ഷോ​ൺ ജോ​ർ​ജി​നോ​ട് അ​റി​യി​ച്ച​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു​വ​ന്നാ​ൽ ജെ​സി​മോ​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​നു കു​റു​കെ​യു​ള്ള തോ​ട്ടി​ൽ പാ​ലം നി​ർ​മി​ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് പാ​ല​വും അ​പ്രോ​ച്ച് റോ​ഡും നി​ർ​മി​ക്കു​ന്ന​തി​നാ​യി പ​ത്തു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു ഷോ​ൺ ജോ​ർ​ജ് തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം പാ​ലി​ച്ചു.

നി​ർ​മാ​ണം പൂ​ർ‌​ത്തി​യാ​യ പാ​ല​ത്തി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഷോ​ൺ ജോ​ർ​ജ് ക​ഴി​ഞ്ഞ​ദി​വ​സം നി​ർ​വ​ഹി​ച്ചു. ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ ഫ​ർ​ണാ​ണ്ട​സ്, മേ​ലു​കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു സോ​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജോ​സ്, ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ വാ​ർ​ഡ് മെം​ബ​ർ ഷീ​ബാ​മോ​ൾ ജോ​സ​ഫ്, ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ ടൂ​റി​സം വി​ക​സ​ന​സ​മി​തി സെ​ക്ര​ട്ട​റി പി.​എ​സ്. അ​നി​ൽ പൊ​ട്ടം​മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.