യാ​ത്ര​ക്കാ​ര്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ‌ബ​സ് സ​ര്‍​വീ​സ് പു​നഃ​സ്ഥാ​പി​ക്കാ​തെ കെ​എ​സ്ആ​ര്‍​ടി​സി
Tuesday, August 20, 2024 11:36 PM IST
ച​ക്കാ​മ്പു​ഴ: ച​ക്കാ​മ്പു​ഴ-​കൊ​ണ്ടാ​ട്-​രാ​മ​പു​രം റൂ​ട്ടി​ല്‍ ഏ​റ്റ​വു​മ​ധി​കം യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന 7.40നു ​പാ​ലാ​യി​ല്‍​നി​ന്നു പു​റ​പ്പെ​ടു​ന്ന സ​ര്‍​വീ​സ് കെ​എ​സ്ആ​ര്‍​ടു​സി ഇ​നി​യും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. 80 കി​ലോ​മീ​റ്റ​ര്‍ ഓ​ടു​മ്പോ​ള്‍ ശ​രാ​ശ​രി 4000 രൂ​പ ക​ള​ക്‌​ഷ​ന്‍ ല​ഭി​ച്ചി​രു​ന്ന സ​ര്‍​വീ​സാ​ണ് ന​ഷ്ട​ത്തി​ലാ​ണെ​ന്നു കാ​ട്ടി നി​ര്‍​ത്ത​ലാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ പ​ത്തു ദി​വ​സ​വും മേ​യി​ൽ 14 ദി​വ​സ​വും മാ​ത്ര​മാ​ണ് ഈ ​ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ഈ ​മാ​സ​ങ്ങ​ളി​ലെ ക​ണ​ക്ക് അ​ധാ​ര​മാ​ക്കി​യാ​ണ് അ​ധി​കൃ​ത​ര്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​ത്.

രാ​വി​ലെ എ​ട്ടി​ന് ച​ക്കാ​മ്പു​ഴ​യി​ലെ​ത്തി അ​വി​ടെ​നി​ന്നു കൊ​ണ്ടാ​ട് വ​ഴി രാ​മ​പു​രം അ​മ്പ​ലം ക​വ​ല​യി​ല്‍ എ​ത്തി മെ​യി​ന്‍ റോ​ഡ് വ​ഴി പാ​ലാ-​കോ​ട്ട​യ​മാ​ണ് ബ​സി​ന്‍റെ റൂ​ട്ട്. ധാ​രാ​ളം സ്ഥി​ര​യാ​ത്ര​ക്കാ​ര്‍ ഈ ​ബ​സി​നു​ണ്ട്. എ​ന്നാ​ല്‍ ഈ ​റൂ​ട്ട് കു​ത്ത​ക​യാ​ക്കി വ​ച്ചി​രി​ക്കു​ന്ന ഒ​രു സ്വ​കാ​ര്യ ബ​സ് ഉ​ട​മ​യു​ടെ ഇ​ട​പെ​ട​ലാ​ണ് ഈ ​സ​ര്‍​വീ​സ് പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​നു പിന്നി​ലെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്.

ച​ക്കാ​മ്പു​ഴ, കൊ​ണ്ടാ​ട് വ​ഴി​യു​ള്ള ഭൂ​രി​ഭാ​ഗം സ​ര്‍​വീ​സു​ക​ളും നി​ര്‍​ത്ത​ലാ​ക്കി​യ വാ​ര്‍​ത്ത​യും പ്ര​തി​ഷേ​ധ​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​ഞ്ഞ​തോ​ടെ ചി​ല സ​ര്‍​വീ​സു​ക​ള്‍ മാ​ത്രം പു​നഃ​സ്ഥാ​പി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നു യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.