എം​​​ജി​​​യി​​​ല്‍ വി​​​ദേ​​​ശ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ സാം​​​സ്‌​​​കാ​​​രി​​​ക സം​​​ഗ​​​മം 23ന്
Tuesday, August 20, 2024 7:20 AM IST
കോ​​​ട്ട​​​യം: വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ക​​​ലാ-​​​സാം​​​സ്‌​​​കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​ന് വേ​​​ദി​​​യൊ​​​രു​​​ക്കു​​​ന്ന സം​​​സ്‌​​​കാ​​​രി​​​ക വൈ​​​വി​​​ധ്യ​​​സം​​​ഗ​​​മം 23ന് ​​​എം​​​ജി സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ന​​​ട​​​ക്കും. സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പ​​​ഠ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ലും അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലും പ​​​ഠി​​​ക്കു​​​ന്ന വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണ് പ​​​രി​​​പാ​​​ടി​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക.

ക​​​ണ്‍വേ​​​ര്‍ജ​​​ന്‍സ് അ​​​ക്കാ​​​ദ​​​മി​​​യ കോം​​​പ്ല​​​ക്‌​​​സി​​​ല്‍ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ. ​​​സി.​​​ടി. അ​​​ര​​​വി​​​ന്ദ​​​കു​​​മാ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ന്ത്യ​​​ന്‍ കൗ​​​ണ്‍സി​​​ല്‍ ഫോ​​​ര്‍ ക​​​ള്‍ച്ച​​​റ​​​ല്‍ റി​​​ലേ​​​ഷ​​​ന്‍സ്(​​​ഐ​​​സി​​​സി​​​ആ​​​ര്‍) സോ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​ദീ​​​പ് കു​​​മാ​​​ര്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

സ്വ​​​ന്തം രാ​​​ജ്യ​​​ത്തെ ഏ​​​റെ ജ​​​ന​​​പ്രി​​​യ​​​മാ​​​യ ക​​​ലാ​​​രൂ​​​പം പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും. ഐ​​​സി​​​സി​​​ആ​​​റി​​​ന്‍റെ സാം​​​സ്‌​​​കാ​​​രി​​​ക വി​​​നി​​​മ​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ശ​​​യ​​​മു​​​ള്‍ക്കൊ​​​ണ്ടാ​​​ണ് പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഏ​​​കോ​​​പ​​​ന​​​ച്ചു​​​മ​​​ത​​​ല നി​​​ര്‍വ​​​ഹി​​​ക്കു​​​ന്ന യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ ഇ​​​ന്‍റ​​​ര്‍നാ​​​ഷ​​​ണ​​​ല്‍ കോ-​​​ഓ​​​ർ​​​പ​​​റേ​​​ഷ​​​ന്‍ (യു​​​സി​​​ഐ​​​സി) ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​സ​​​ജി​​​മോ​​​ന്‍ ഏ​​​ബ്ര​​​ഹാം പ​​​റ​​​ഞ്ഞു.