സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും വി​മു​ക്ത​ ഭ​ട​ന്മാ​രെ ആ​ദ​രി​ക്ക​ലും
Tuesday, August 20, 2024 7:20 AM IST
കോ​ട്ട​യം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് കോ​ട്ട​യം ലൂ​ർ​ദ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും വി​മു​ക്ത​ഭ​ട​ന്മാ​രെ ആ​ദ​രി​ക്ക​ലും അ​തി​ഥി​ത്തൊ​ഴി​ലാ​ളി സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ലൂ​ർ​ദ് പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷി​ജു പ​റ​ത്താ​നം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് സി​റി​ൾ സ​ഞ്ജു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​നാ വി​കാ​രി ഫാ. ​ഫി​ലി​പ്പ് നെ​ൽ​പ്പു​ര​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​മു​ക്ത​ഭ​ട​ന്മാ​രാ​യ ഫി​ലി​പ്പ് ജേ​ക്ക​ബ്, ജോ​ർ​ജ് ജോ​സ​ഫ്, മ​നോ​ജ് ചാ​ക്കോ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഫി​ലി​പ്പ് ജേ​ക്ക​ബ്, ജോ​ർ​ജു​കു​ട്ടി കി​ഴ​ക്കേ​ക​ട​വി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.