ശ​ര​ണ്യ സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി: 49 അ​പേ​ക്ഷ​ക​ള്‍ക്ക് അം​ഗീ​കാ​രം ന​ല്‍കി
Tuesday, August 20, 2024 7:20 AM IST
കോ​ട്ട​യം: അ​ശ​ര​ണ​രാ​യ വ​നി​ത​ക​ള്‍ക്കു എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി ന​ട​പ്പാ​ക്കു​ന്ന ശ​ര​ണ്യ സ്വ​യം​തൊ​ഴി​ല്‍ പ​ദ്ധ​തി​യി​ല്‍ 49 അ​പേ​ക്ഷ​ക​ള്‍ക്ക് ജി​ല്ലാ​ത​ല ക​മ്മി​റ്റി യോ​ഗം അം​ഗീ​കാ​രം ന​ല്‍കി.

ജി​ല്ല​യി​ലെ വൈ​ക്കം, കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ള്‍ വ​ഴി ല​ഭി​ച്ച 63 അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യ​ത്. പ​ശു​വ​ള​ര്‍ത്ത​ല്‍, വ​സ്ത്ര​നി​ര്‍മാ​ണം, ഹോ​ട്ട​ല്‍, ത​ട്ടു​ക​ട, ക്ലീ​നിം​ഗ് ഉ​ത്പ​ന്ന​ങ്ങ​ള്‍, ത​യ്യ​ല്‍യൂ​ണി​റ്റ്, എ​ല്‍ഇ​ഡി ഉ​ത്പാ​ദ​നം, സ്റ്റേ​ഷ​ന​റി​ക്ക​ട, ചാ​യ​ക്ക​ട, കൂ​ണ്‍കൃ​ഷി, ഇ​റ​ച്ചി​ക്കോ​ഴി​വ​ള​ര്‍ത്ത​ല്‍, പ​ല​ച​ര​ക്കു​ക​ട, അ​ച്ചാ​ര്‍ യൂ​ണി​റ്റ്, പ​ല​ഹാ​ര​ക്ക​ട, ബേ​ക്ക​റി തു​ട​ങ്ങി​യ സം​രം​ഭ​ങ്ങ​ള്‍ക്കാ​ണ് അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍പ്പി​ച്ചി​ട്ടു​ള്ള​ത്.

പ​ര​മാ​വ​ധി 50,000 രൂ​പ വ​രെ പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കും. ക​ള​ക്‌​ട​റേ​റ്റ് തൂ​ലി​ക കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന ശ​ര​ണ്യ ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ബീ​ന പി. ​ആ​ന​ന്ദ്, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ജി. ​സ​ജ​യ​ന്‍, ഏ​റ്റു​മാ​നൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ പ്രി​ന്‍സി​പ്പ​ല്‍ കെ. ​സ​ന്തോ​ഷ്‌​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​വി. ഷി​ബു, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം പ്ര​തി​നി​ധി എം. ​അ​രു​ണ്‍രാ​ജ്, കു​ടും​ബ​ശ്രീ പ്ര​തി​നി​ധി ജി​ത എ. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.