ചെ​ത്തി​കു​ളം ടൂ​റി​സം പ​ദ്ധ​തി​ക്ക് ഒ​രു കോ​ടി ല​ഭ്യ​മാ​ക്കും: ചാ​ണ്ടി ഉ​മ്മ​ന്‍
Tuesday, August 20, 2024 7:20 AM IST
ആ​റു​മാ​നൂ​ര്‍: ആ​റു​മാ​നൂ​ര്‍ ചെ​ത്തി​കു​ളം ടൂ​റി​സം പ​ദ്ധ​തി വി​ക​സ​ന​ത്തി​ന് എം​എ​ല്‍എ ഫ​ണ്ടി​ല്‍ നി​ന്നു 50 ല​ക്ഷം രൂ​പ​യും വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പി​ല്‍നി​ന്നും 50 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ക്കു​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ. ആ​റു​മാ​നൂ​ര്‍ ചെ​ത്തി​കു​ളം ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച കോ​ട്ടേ​ജി​ന്‍റെ​യും ഹാ​ന്‍ഡ് റെ​യി​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ചാ​ണ്ടി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി 16 ല​ക്ഷം രൂ​പ​യും പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ചി​രു​ന്നു.

യോ​ഗ​ത്തി​ല്‍ അ​യ​ര്‍ക്കു​ന്നം വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​റ്റ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെം​ബ​ര്‍ ലി​സ​മ്മ ബേ​ബി, കെ.​എ​സ്. മു​ര​ളീ​കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം കെ.​സി. ഐ​പ്പ്, ടോം​സി ജോ​സ​ഫ്, ജോ​ണി​ക്കു​ട്ടി മാ​മ്മ​ന്‍, ബാ​ബു തോ​ട്ടം, ജോ​യ്‌​സ് കൊ​റ്റ​ത്തി​ല്‍, ആ​ലീ​സ് സി​ബി, ജോ​സ് വാ​ത​ല്ലൂ​ര്‍, പി.​പി. സോ​മ​ന്‍ നാ​യ​ര്‍, എം.​ജി. ഗോ​പാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.